advertisement

Covid Vaccine | സംസ്ഥാനത്ത് ഇതുവരെ 3.5 കോടി ഡോസ് വാക്‌സിന്‍ നല്‍കി; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Last Updated:

സംസ്ഥാനത്ത് ഇനി ആകെ 22 ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിനേഷനില്‍ മറ്റൊരു അധ്യായം കൂടി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ഇതുവരെ ആകെ മൂന്നര കോടി ഡോസ് (3,50,12,467) വാക്സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യ ഡോസ് വാക്സിനേഷന്‍ 91.62 ശതമാവും (2,44,71,319), രണ്ടാം ഡോസ് വാക്സിനേഷന്‍ 39.47 ശതമാനവുമാണ് (1,05,41,148).
സംസ്ഥാനത്ത് ഇനി ആകെ 22 ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവര്‍ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്സിന്‍ എടുക്കേണ്ടതുള്ളൂ. അതിനാല്‍ തന്നെ വളരെ കുറച്ച് പേര്‍ മാത്രമാണ് വാക്സിന്‍ എടുക്കാനുള്ളത്. വാക്സിനേഷനായി ആരും വിമുഖത കാണിക്കരുത്. ഇനിയും വാക്സിനെടുക്കേണ്ടവര്‍ എത്രയും വേഗം വാക്സിന്‍ എടുക്കേണ്ടതാണ് മന്ത്രി അഭ്യര്‍ഥിച്ചു.
advertisement
അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ കോവിഡ് കേസുകളുടെ വര്‍ധനയില്‍ അഞ്ചു ശതമാനവും കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് എട്ടു ശതമാനവും കുറവുണ്ടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണവും കുറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവര്‍ വാക്സിന്‍ എടുക്കാവരാണ്. മരിക്കുന്നവരില്‍ 57.6 ശതമാനം പേരും വാക്സിന്‍ എടുക്കാത്തവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
അതേസമയം സംസ്ഥാനത്ത് 91 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. എല്ലാവര്‍ക്കും വീടിന് പുറത്തിറങ്ങാന്‍ അനുമതിയുണ്ടെന്നും രണ്ടു ഡോസ് കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് ബാറുകളിലും റസ്റ്ററന്റുകളിലും പ്രവേശിക്കാം.
സംസ്ഥാനത്ത് ശനിയാഴ്ച 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccine | സംസ്ഥാനത്ത് ഇതുവരെ 3.5 കോടി ഡോസ് വാക്‌സിന്‍ നല്‍കി; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement