നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Bar and Hotel | ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുമതി; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം

    Bar and Hotel | ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുമതി; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം

    നേരത്തെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി​യെ​ങ്കി​ലും ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ഴ്സ​ല്‍ സൗ​ക​ര്യം മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൂടുതൽ ലോക്ക്ഡൌൺ ഇളവുകൾ നൽകാൻ തീരുമാനം. ഹോ​ട്ട​ലു​ക​ളി​ലും ബാ​റു​ക​ളി​ലും ഇ​രു​ന്ന് ക​ഴി​ക്കു​ന്ന​തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പി​ന്‍​വ​ലിക്കാൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീരുമാനിച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​കും ബാ​റു​ക​ളും ഹോ​ട്ട​ലു​ക​ളും പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത്. പ​കു​തി ഇ​രു​പ്പി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​വൂ എ​ന്നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്.

      നേരത്തെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി​യെ​ങ്കി​ലും ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ഴ്സ​ല്‍ സൗ​ക​ര്യം മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ബാറുകളിലും ഇരുത്തി മദ്യം നൽകിയിരുന്നില്ല. ഇ​തി​നെ​തി​രേ വ​ലി​യ പ്ര​തി​ഷേ​ധം ഹോ​ട്ട​ലു​ട​മ​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു ഉണ്ടായിരുന്നു.

      അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ സിനിമാ തീയറ്ററുകൾ തു​റ​ക്കാ​ന്‍ ഇ​ന്ന​ത്തെ യോ​ഗ​വും അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. തീ​യ​റ്റ​റു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് യോ​ഗം വി​ല​യി​രു​ത്തി​യ​ത്. തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​വി​ധ സി​നി​മാ സം​ഘ​ട​ന​ക​ള്‍ സ​ര്‍​ക്കാ​രി​നോ​ട് നേരത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എന്നാൽ തിയറ്ററുകൾ ഇപ്പോൾ തുറ്കകേണ്ടതില്ലെന്നാണ് വിദഗ്ദ്ധർ സർക്കാരിന് നൽകിയ ഉപദേശം.

      Covid 19 | കോവിഡ് ബാധിച്ച് യുകെജി വിദ്യാർഥി മരിച്ചു; അഞ്ചുവയസുകാരന്‍റെ മരണം തൃശൂർ മെഡിക്കൽ കോളേജിൽ

      തൃശൂർ: കോ​വി​ഡ് ബാ​ധി​ച്ച്‌ അഞ്ചു വയസുകാരൻ മ​രി​ച്ചു. കാ​ഞ്ഞാ​ണി ശ്രീ​ശ​ങ്ക​ര ഷെ​ഡി​ന് കി​ഴ​ക്ക് താ​മ​സി​ക്കു​ന്ന വ​ര​ടി​യം സ്വ​ദേ​ശി മാ​ട​ച്ചി​പാ​റ ഷാ​ജി​യു​ടെ​യും ക​വി​ത​യു​ടെ​യും മ​ക​ന്‍ സാ​യ്റാം (5 ) ആണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യു കെ ജി വിദ്യാർഥിയായ സായ് റാം മരിച്ചത്.

      കാ​ര​മു​ക്ക് എ​സ്.​ എ​ന്‍. ജി.​ എ​സ് ഹൈ​സ്കൂ​ളി​ലെ പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ല്‍ യു.​ കെ.​ ജി വി​ദ്യാ​ര്‍​ഥി​യാ​യിരുന്നു സായ് റാം. കോ​വി​ഡ് ബാ​ധി​ച്ച കു​ട്ടി​യെ ആ​ദ്യം കാഞ്ഞാണിയിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഷാ​ജി​യു​ടെ ഭാ​ര്യ ക​വി​ത​യും ര​ണ്ട് മ​ക്ക​ളും കാ​ഞ്ഞാ​ണി​യി​ലെ വാ​ല പ​റ​മ്ബി​ല്‍ ക​വി​ത​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. വീ​ട്ടി​ലെ മ​റ്റെ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. എന്നാൽ സായ് റാമിന്‍റെ ആരോഗ്യനില വഷളാകുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

      ആലപ്പുഴയിൽ കോവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു; രോഗി മരിച്ചു

      ദേശീയ പാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്ന കോവിഡ് രോഗി മരണപ്പെട്ടു.

      കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. ഷീലയെ കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആംബുലൻസ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.

      വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അടമക്കമുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ സന്തോഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം. ഷീലയുടെ മകൻ ഡോ മഞ്ജുനാഥ്, ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക എന്നിവരടക്കമുള്ളവരാണ് ആംബുലൻസിലുണ്ടായിരുന്നത്.

      കാറിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് അപകടം; രണ്ടാമത്തെയാളും മരിച്ചു

      കുണ്ടറയിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടാമത്തെയാളും മരിച്ചു. കാറിൽ ബൈക്കിടിച്ചതിനെ തുടർന്ന് യുവാക്കള്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കേരളപുരം ചിറക്കോണം അക്ഷയയില്‍ കൊല്ലം ആര്‍ടി ഓഫിസ് ഉദ്യോഗസ്ഥന്‍ സുനില്‍ ജെറോമിന്റെ ഏക മകന്‍ അക്ഷയ് സുനില്‍(18)ആണ് മരിച്ചത്. ഒപ്പം അപകടത്തില്‍പെട്ട സുഹൃത്ത് ജെറിന്‍ എല്‍സാവി(19) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

      Also Read-കൂടത്തായി മോഡൽ; 20 വർഷത്തിനിടെ കൊന്നത് സഹോദരനടക്കം കുടുംബത്തിലെ 5 പേരെ

      വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെ കുണ്ടറ മാമൂട് ജംക്ഷന് സമീപമായിരുന്നു അപകടം ഉണ്ടായത്. കൊല്ലത്തുനിന്നും കുണ്ടറ ഭാഗത്തേക്ക് ബൈക്കില്‍ വന്നതായിരുന്നു യുവാക്കള്‍. മുറിച്ചു കടക്കാനായി റോഡിന്‍റെ മധ്യഭാഗത്തെത്തി പെട്ടെന്ന് നിന്ന സ്ത്രീയുടെ കൈയ്യില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി നിയന്ത്രണം വിട്ടതോടെയാണ് എതിരേ വന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൊല്ലത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജെറിന്‍ മരിച്ചിരുന്നു. അക്ഷയിനെ സ്വകാര്യ മെഡിക്കല്‍കോളജിലേക്ക് എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
      Published by:Anuraj GR
      First published:
      )}