• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • ബംഗാളിൽ ലോക്ക്ഡൗൺ ലംഘിച്ചതിന് മൂന്നു ബിജെപി എംഎൽഎമാർ പൊലീസ് കസ്റ്റഡിയിൽ

ബംഗാളിൽ ലോക്ക്ഡൗൺ ലംഘിച്ചതിന് മൂന്നു ബിജെപി എംഎൽഎമാർ പൊലീസ് കസ്റ്റഡിയിൽ

ലോക്ക്ഡൗണിനിടയിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ച് ബിജെപി നിയമസഭാംഗങ്ങൾ പ്രദേശത്തെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ഭരണപക്ഷനേതാക്കൾ ആരോപിച്ചു

Bengal_Lockdown

Bengal_Lockdown

 • Share this:
  കൊൽക്കത്ത: ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് ബംഗാളിൽ മൂന്നു ബിജെപി എം‌എൽ‌എമാരെ ഞായറാഴ്ച കസ്റ്റഡിയിലെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വടക്കൻ ബംഗാളിൽ കോവിഡ് -19 മരണങ്ങൾ വർദ്ധിച്ചിട്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് മതിയായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ചവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമസഭാംഗങ്ങളായ ശങ്കർ ഘോഷ്, ആനന്ദമോയ് ബർമൻ, സിഖ ചട്ടോപാധ്യായ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

  ഇവരെ പിന്നീട് വിട്ടയച്ചതായി പൊലീസ് പറഞ്ഞു. സിലിഗുരിയിലെ സഫ്ദാർ ഹസ്മി ചൌക്ക് റൌണ്ടിൽ കുത്തിയിരിപ്പ് സമരം നടത്തിയതിനാണ് എംഎൽഎമാരെ പിടികൂടിയത്. എന്നാൽ തങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പ്രതിഷേധിച്ചതെന്നും, അറസ്റ്റ് ചെയ്ത നടപടി ശരിയായില്ലെന്നും എംഎൽഎമാർ മാധ്യമങ്ങളോട് പറഞ്ഞു.

  ലോക്ക്ഡൗണിനിടയിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ച് ബിജെപി നിയമസഭാംഗങ്ങൾ പ്രദേശത്തെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ടിഎംസി മുതിർന്ന നേതാവ് ഗൌതം പറഞ്ഞു. മാരകമായ വൈറസ് പടർന്നിട്ടും, അതിന്‍റെ ഗൌരവത്തിന് അനുസരിച്ച് പെരുമാറാത്ത ബിജെപി നേതാക്കളുടെ യഥാർത്ഥ മുഖം ആളുകൾ കാണട്ടെ. പ്രതിസന്ധി ഘട്ടങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിൽ മാത്രമാണ് അവർ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് സർക്കാർ കർശന നടപടികൾ സ്വീകരിച്ചതോടെ ഞായറാഴ്ച ബംഗാളിൽ 15 ദിവസത്തെ ലോക്ക്ഡൌൺ പ്രാബല്യത്തിൽ വന്നു. ലോക്ക്ഡൌൺ മാർഗനിർദേശങ്ങൾ ലംഘിച്ചതിനാണ് പ്രതിപക്ഷ എംഎൽഎമാരെ കസ്റ്റഡിയിലെടുത്തതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.

  കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 24 രാവിലെ അഞ്ചുമണിവരെയാണ് ലോക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. കോവിഡ് കേസുകള്‍ കുറവുണ്ടെങ്കിലും നിയന്ത്രണം തുടരനാണ് സര്‍ക്കാര്‍ തീരുമാനം.

  കോവിഡ് കേസുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച ഡല്‍ഹിയില്‍ 6,430 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.32 ശതമാനമായി കുറഞ്ഞു. ഏപ്രില്‍ 20ന് 28,395 കോവിഡ് കേസുകളായിരുന്നു ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.
   Also Read-കോവിഡ്: ഏഴുദിവസത്തിനുളളില്‍ കര്‍ണാടകയില്‍ മരിച്ചത് 3500 പേര്‍; തമിഴ്നാട്ടിൽ യുവാക്കളുടെ മരണനിരക്ക് ഉയരുന്നു

  കോവിഡ് രണ്ടാം തരംഗത്തില്‍ കോവിഡ് കേസുകളില്‍ ഉണ്ടായ വന്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്ത പശ്ചത്തലത്തിലാിരുന്നു ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കേസുകള്‍ ഇനി ഉയരില്ലെന്ന് പ്രതീക്ഷിക്കുന്നതായും അശ്രദ്ധരാകരുതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

  അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞായറാഴ്ചയും നേരിയ കുറവ് രേഖപ്പെടുത്തി. പുതുതായി 3,11,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

  ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 3,62,437 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 2,46,84,077 ആയി. ഇതുവരെ 2,70,284 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 36,18,458 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്.

  Also Read പൊലീസ് എത്തിയപ്പോൾ കോവിഡ് രോഗി വീട്ടിലില്ല; അന്വേഷിച്ചപ്പോൾ ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാൻ പൊതുനിരത്തിൽ

  കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ശനിയാഴ്ച ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,26,098 പുതിയ കോവിഡ് കേസുകളാണ്. 3890 പേരുടെ മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
  Published by:Anuraj GR
  First published: