advertisement

'മമ്മൂട്ടിക്കുപോലും കാണണം എന്നു തോന്നുന്ന മഹത്തായ മാതൃക’; സൈബറാക്രമണത്തെ തള്ളി മന്ത്രി രാജീവ്

Last Updated:

മമ്മൂട്ടിയെപ്പോലൊരു മഹാനടൻ വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായതിൽ ലോകത്തിന് ലഭിച്ച സന്ദേശമാണ് ചർച്ച ചെയ്യേണ്ടതെന്ന് മന്ത്രി

News18
News18
കൊച്ചി: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ സംഭവങ്ങളുടെ പേരിൽ നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ തള്ളി വ്യവസായ മന്ത്രി പി. രാജീവ്. വ്യക്തിപരമായ വിദ്വേഷ പ്രചാരണങ്ങളല്ല, മറിച്ച് മമ്മൂട്ടിയെപ്പോലൊരു മഹാനടൻ വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായതിൽ ലോകത്തിന് ലഭിച്ച സന്ദേശമാണ് ചർച്ച ചെയ്യേണ്ടതെന്ന് മന്ത്രി പറഞ്ഞു.
മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് സന്ദർശിക്കാൻ മമ്മൂട്ടി കാണിച്ച മനസ്സിനെ മന്ത്രി അഭിനന്ദിച്ചു. "ഇത്രയും തിരക്കുകൾക്കിടയിലും വയനാട്ടിലെത്തി ആ പദ്ധതി കാണണമെന്ന് അദ്ദേഹത്തിന് തോന്നിയത് വലിയൊരു മാതൃകയാണ്. അദ്ദേഹം അവിടെയെത്തിയതോടെ ടൗൺഷിപ്പ് പദ്ധതിയെക്കുറിച്ച് ലോകം കൂടുതൽ അറിഞ്ഞു. വികസനത്തെക്കുറിച്ചും പെരുമ്പളം പാലത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകൾ അങ്ങേയറ്റം പ്രസക്തമാണ്," പി. രാജീവ് വ്യക്തമാക്കി. മമ്മൂട്ടിയുടെ സന്ദർശനത്തിന് അദ്ദേഹം പ്രത്യേക നന്ദിയും രേഖപ്പെടുത്തി.
ശനിയാഴ്ച ഉച്ചയ്ക്ക് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി നീരസം പ്രകടിപ്പിച്ചെന്ന തരത്തിലുള്ള വീഡിയോ പ്രചരിച്ചതോടെയാണ് സൈബർ ആക്രമണം തുടങ്ങിയത്. സാമൂഹിക മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മമ്മൂട്ടിക്ക് പിന്തുണയുമായി മന്ത്രി രംഗത്തെത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മമ്മൂട്ടിക്കുപോലും കാണണം എന്നു തോന്നുന്ന മഹത്തായ മാതൃക’; സൈബറാക്രമണത്തെ തള്ളി മന്ത്രി രാജീവ്
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement