Covid 19 | സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി കോർ ഗ്രൂപ്പ്; ചീഫ് സെക്രട്ടറി അധ്യക്ഷനായ ഏഴംഗ സമിതി രൂപീകരിച്ചു
- Published by:Asha Sulfiker
- news18-malayalam
Last Updated:
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരെ ഉൾപ്പെടുത്തുന്നില്ലെന്നും ഉദ്യോഗസ്ഥരാണ് ഭരിക്കുന്നതെന്നുമുള്ള ആക്ഷേപം ഐഎംഎ അടക്കമുള്ള സംഘടനകൾ ഉന്നയിച്ചിരുന്നു.
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് പ്രതിരോധത്തിനായി ചീഫ് സെക്രെട്ടറി അധ്യക്ഷനായ കോർ ഗ്രൂപ്പ് രൂപീകരിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണ മേൽ നോട്ടത്തിനായി കോർഗ്രൂപ്പ് രൂപീകരിച്ചത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഏഴംഗ കോർ ഗ്രൂപ്പിന്റെ ചെയർമാൻ.
ആഭ്യന്തര, തദ്ദേശ, ആരോഗ്യ, റവന്യൂ സെക്രട്ടറിമാർ, ഡി ജി പി, നാഷ്ണൽ ഹെൽത്ത് മിഷൻ ഡയറക്ടർ എന്നിവർ അംഗങ്ങളായാണ് കോർ ഗ്രൂപ്പ്. ഗ്രൂപ്പ് എല്ലാദിവസവും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. 3.30-ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം ചേരുന്നത്. ആവശ്യമെങ്കിൽ മറ്റ് ഉദ്യോഗസ്ഥരെയും യോഗത്തിലേക്ക് വിളിക്കാം.
യോഗതീരുമാനപ്രകാരം ചീഫ് സെക്രട്ടറി നൽകുന്ന നിർദേശങ്ങൾ നടപ്പാക്കാൻ ദുരന്ത നിവാരണ, പകർച്ചവ്യാധി പ്രതിരോധ നിയമങ്ങളിലെ വ്യവസ്ഥകൾ ഉപയോഗിക്കാം. ഓരോ ദിവസത്തെയും നടപടികൾ അടുത്ത ദിവസത്തെ യോഗത്തിൽ വിലയിരുത്തി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിക്കണമെന്നും കോർഗ്രൂപ്പ് രൂപീകരിച്ചുള്ള ഉത്തരവിൽ വ്യക്തമാക്കുന്നു.
advertisement
കഴിഞ്ഞ ആഴ്ചയിലെ കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചതനുസരിച്ചാണ് കോർ ഗ്രൂപ്പ് രൂപീകരിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരെ ഉൾപ്പെടുത്തുന്നില്ലെന്നും ഉദ്യോഗസ്ഥരാണ് ഭരിക്കുന്നതെന്നുമുള്ള ആക്ഷേപം ഐഎംഎ അടക്കമുള്ള സംഘടനകൾ ഉന്നയിച്ചിരുന്നു. ആരോഗ്യവകുപ്പിന് കീഴിലെ കൺട്രോൾ റൂം മാറ്റി പകരം സെക്രട്ടേറിയേറ്റിലെ വാർ റൂമിന്റെ കീഴിൽ നിയന്ത്രണങ്ങൾ കൊണ്ട് വന്നതോടെയായിരിന്നു വിമർശനങ്ങൾ ഉയർന്നത്.
Location :
First Published :
October 15, 2020 6:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി കോർ ഗ്രൂപ്പ്; ചീഫ് സെക്രട്ടറി അധ്യക്ഷനായ ഏഴംഗ സമിതി രൂപീകരിച്ചു