• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Hotspots in Kerala | സംസ്ഥാനത്ത് പുതിയ 7 ഹോട്ട് സ്പോട്ടുകൾ കൂടി; 14 പ്രദേശങ്ങളെ ഒഴിവാക്കി

Hotspots in Kerala | സംസ്ഥാനത്ത് പുതിയ 7 ഹോട്ട് സ്പോട്ടുകൾ കൂടി; 14 പ്രദേശങ്ങളെ ഒഴിവാക്കി

ഇതോടെ നിലവിൽ ആകെ 653 ഹോട്ട് സ്‌പോട്ടുകളാണ് കേരളത്തിലുള്ളത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോവിഡ് വ്യാപനപശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായ ഏഴ് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. പതിനാല് പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടെ നിലവിൽ ആകെ 653 ഹോട്ട് സ്‌പോട്ടുകളാണ് കേരളത്തിലുള്ളത്. ഇടുക്കി ജില്ലയിലെ പീരുമേട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), അറക്കുളം (സബ് വാര്‍ഡ് 6, 13), മലപ്പുറം ജില്ലയിലെ കണ്ണമംഗലം (സബ് വാര്‍ഡ് 19), മലപ്പുറം മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 24), വയനാട് ജില്ലയിലെ മുട്ടില്‍ (സബ് വാര്‍ഡ് 9, 10, 11), തൃശൂര്‍ ജില്ലയിലെ ചാഴൂര്‍ (15), തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ (19), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (സബ് വാര്‍ഡ് 13, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    Also Read-COVID 19| ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനം എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 6244 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7792 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 5745 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 81 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 364 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 934, എറണാകുളം 714, കോഴിക്കോട് 649, തൃശൂര്‍ 539, തിരുവനന്തപുരം 508, കൊല്ലം 527, ആലപ്പുഴ 426, പാലക്കാട് 320, കോട്ടയം 313, കണ്ണൂര്‍ 273, കാസര്‍ഗോഡ് 213, പത്തനംതിട്ട 152, ഇടുക്കി 96, വയനാട് 81 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

    Also Read-ഹെലികോപ്ടറിൽ സുഖപ്രസവം; അമ്മയായത് ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്ത യുവതി

    സമ്പർക്കരോഗബാധിതരിൽ 36 പേർ ആരോഗ്യപ്രവർത്തകരാണ്. തിരുവനന്തപുരം 21, കോട്ടയം 4, മലപ്പുറം 3, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
    Published by:Asha Sulfiker
    First published: