'ആരോഗ്യവകുപ്പിൽ പുഴുവരിക്കുന്നു': ഗുരുതര വിമർശനങ്ങളുമായി ഐ.എം.എ

Last Updated:

അമ്പതു രോഗികൾക്ക് ഒരു ഡോക്ടറും രണ്ടു നഴ്സും രണ്ട് അറ്റൻഡർമാരും മാത്രം പരിചരിക്കാൻ നിയമിക്കുമ്പോൾ ഓർക്കണമായിരുന്നു വീഴ്ചകൾ വരുമെന്ന്. സർക്കാരിന്റെ ഭരണകർത്താക്കളുടെ കെടുകാര്യസ്ഥതക്കും നിരുത്തരവാദിത്വത്തിന്നും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ബലിയാടുകൾ.

തിരുവനന്തപുരം: ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA). 'ആരോഗ്യവകുപ്പിൽ പുഴുവരിക്കുന്നു. ഇനിയും പറയാതിരിക്കാൻ വയ്യ' എന്ന തലക്കെട്ടോടെ വാർത്താക്കുറിപ്പിലൂടെയാണ് വിമർശനങ്ങൾ.
അതിരൂക്ഷമായി കോവിഡ് രോഗം വ്യാപിക്കുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നീക്കങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ആരോഗ്യ വിദഗ്ദ്ധരെ മൂലയ്ക്കിരുത്തി, രാഷ്ട്രീയ ലാഭങ്ങൾക്ക് മുൻതൂക്കം നൽകി ഉദ്യോഗസ്ഥ മേധാവിത്വത്തിൽ മഹാമാരിയെ നേരിടുമ്പോൾ ഉണ്ടാകുന്ന അതിഗുരുതരാവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനം എത്തിനിൽക്കുന്നു എന്നും ഐഎംഎ വിമർശിക്കുന്നു.
advertisement
അമ്പതു രോഗികൾക്ക് ഒരു ഡോക്ടറും രണ്ടു നഴ്സും രണ്ട് അറ്റൻഡർമാരും മാത്രം പരിചരിക്കാൻ നിയമിക്കുമ്പോൾ ഓർക്കണമായിരുന്നു വീഴ്ചകൾ വരുമെന്ന്. സർക്കാരിന്റെ ഭരണകർത്താക്കളുടെ കെടുകാര്യസ്ഥതക്കും നിരുത്തരവാദിത്വത്തിന്നും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ബലിയാടുകൾ. ഇതാണ് സർക്കാരിന്റെ സമീപനമെങ്കിൽ നാളിതുവരെ ആരോഗ്യപ്രവർത്തകർ കൈവരിച്ച നേട്ടം കൈമോശം വരുമെന്നും മുന്നറിയിപ്പ് നൽകുന്നു.
advertisement
ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കാൻ ആവശ്യമായ ഐ.സി.യു. വെന്റിലേറ്റർ സൗകര്യങ്ങൾ ഇനിയും സജ്ജീകരിച്ചിട്ടില്ല, ത്രിതല ചികിൽസാ സംവിധാനങ്ങളിൽ ഭീതിപ്പെടുത്തുന്ന അപര്യാപ്തതയാണ് ഇപ്പോഴുള്ളത്. നിലവിൽ എൺപത് ശതമാനം ഐ.സി.യു. വെന്റിലേറ്റർ ബെഡുകളിൽ രോഗികൾ ഇപ്പോൾ തന്നെ ഉണ്ട്. ഇനിയും രോഗികൾ ഇരട്ടിയാവുന്ന രീതിയിൽ ആണ് കാര്യങ്ങളെന്നും ഐഎംഎ വിമർശിക്കുന്നു
കോവിഡ് ഇതര രോഗികളെ സർക്കാർ മേഖല പൊതുവേ കയ്യൊഴിഞ്ഞ സ്ഥിതിയാണ്. സ്വകാര്യ മേഖലയാകട്ടെ കോവിഡ്- കോവിഡ് ഇതര രോഗികളെ ഒരേ സമയം പരിചരിക്കുന്നു. അതുകൊണ്ടു തന്നെ ഒരു ആരോഗ്യ പ്രവർത്തകനോ ഭരണകർത്താവിനോ രോഗം വന്നാൽ പോലും ചികിത്സിക്കാൻ കിടക്കയില്ലാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തിനിൽക്കുന്നു.
advertisement
ആരോഗ്യ ടെസ്റ്റുകൾ കൂട്ടണം.പോസിറ്റിവിറ്റി റേറ്റ് 14.5 ശതമാനമാണ്. ഇപ്പോൾ തന്നെ ഒരു ലക്ഷം ടെസ്റ്റുകൾ ചെയ്താൽ ഇരുപതിനായിരത്തിലധികം പോസിറ്റീവ് രോഗികൾ ഉണ്ടാവും. അത്രയും പേരെ ഐസോലേറ്റ് ചെയ്യാതെ അവർ സമ്പർക്ക വ്യാപനം നടത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഊണും ഉറക്കവും വീടും കുടുംബവും ഉപേക്ഷിച്ച് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് സാലറി ചലഞ്ച്, നിരീക്ഷണ അവധി റദ്ദാക്കൽ, അധിക ജോലിഭാരം എന്നു വേണ്ട ഏതെല്ലാം നിലയിൽ പീഡിപ്പിക്കുന്നു. ഉദ്യോഗസ്ഥ മേലധികാരികളാണ് ഇവയെല്ലാം ചെയ്യുന്നത്. ഇവർക്ക് ഇതൊക്കെ ചെയ്യാൻ എങ്ങനെ കഴിയുന്നു എന്നും ഐഎംഎ പ്രതിനിധികൾ ചോദിക്കുന്നു.
advertisement
ഐഎംഎ മുന്നോട്ട് വയക്കുന്ന നിർദ്ദേശങ്ങൾ
1. കൂടുതൽ ആരോഗ്യ പ്രവത്തകരെ അർഹതപ്പെട്ട ശമ്പളം നൽകി നിയമിക്കുക. കോവിഡ് ഡ്യൂട്ടിയിൽ കയറാൻ താല്പര്യപ്പെട്ടു കാത്തിരിക്കുന്ന യുവ ഡോക്ടർമാരെ ഉടൻ തക്കതായ ശമ്പളത്തോട് കൂടി നിയമിക്കുക. ഒപ്പം നേഴ്സുമാരെയും ഇതര ആരോഗ്യപ്രവർത്തകരെയും നിയമിക്കണം.
2. പ്രതികാര നടപടികളും പ്രതിരോധ നടപടികളും എടുക്കേണ്ടത് കൊറോണ വൈറസിന് എതിരെ ആണ്, ആരോഗ്യപ്രവർത്തകർക്കു നേരെയല്ല എന്ന് ഓർമ്മിച്ചാൽ നന്നായിരിക്കും. ടേർഷ്യറി കുയർ, ഐ.സി, യു., വെന്റിലേറ്റർ സംവിധാനങ്ങൾ അടിയന്തിരമായി വർദ്ധിപ്പിക്കുക.
advertisement
3. ഐ.സി.യു., വെന്റിലേറ്റർ കിടക്കകളുടെ ലഭ്യത സമയാസമയങ്ങളിൽ വെബ്സൈറ്റ്/ഡാഷ് ബോർഡിൽ പ്രദർശിപ്പിക്കുക, ജനങ്ങളെ അറിയിക്കുക.
4. ആരോഗ്യ പ്രവർത്തകരോട് അല്പം കൂടി സഹാനുഭൂതി പുലർത്തുക, അവരും വേതനത്തിൽ പിടിക്കാതിരിക്കുക.ആരോഗ്യ പ്രവർത്തകർക്ക് നിലവാരമുള്ള വരുത്തുക.സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുസംവിധാനങ്ങളുടെ വീഴ്ചകൾക്ക് ആരോഗ്യ പ്രവർത്തകരെ ബലിയാടുകളാക്കി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക.
5. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറെയും നേഴ്സുമാരെയും സസ്പെൻഡ് ചെയ്ത നടപടി ഉടൻ പിൻവലിക്കുക. അവരുടെ ന്യായമായ ആവശ്യത്തിന് ഐ.എം.എ. പൂർണ്ണ പിന്തുണ നൽകുന്നു.
advertisement
6.  പവറ്റ് മേഖലയിൽ കോവിഡ് വിശ്വാസത്തിൽ എടുത്തുകൊണ്ട് ജില്ലാതല ഏകോപനം ശക്തിപ്പെടുത്തണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആരോഗ്യവകുപ്പിൽ പുഴുവരിക്കുന്നു': ഗുരുതര വിമർശനങ്ങളുമായി ഐ.എം.എ
Next Article
advertisement
'വിദേശ ആശ്രിതത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു'; പ്രധാനമന്ത്രി മോദി
'വിദേശ ആശ്രിതത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു'; പ്രധാനമന്ത്രി മോദി
  • വിദേശ ആശ്രിതത്വം കൂടുന്തോറും രാജ്യത്തിന്റെ പരാജയവും വർദ്ധിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

  • ഇന്ത്യയുടെ വികസനം മറ്റ് രാജ്യങ്ങളുടെ ചുമലിൽ വിട്ടുകൊടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

  • ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യ ആത്മനിർഭർ ആയി മാറണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു.

View All
advertisement