പൈലറ്റിന് കോവിഡ്; മോസ്‌കോയ്ക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചുവിളിച്ച് ഇന്ത്യ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വിമാനം ഉസ്ബകിസ്ഥാനിലെത്തിയപ്പോഴാണ് പൈലറ്റുമാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന സന്ദേശം ലഭിച്ചത്.
ന്യൂഡല്‍ഹി: പൈലറ്റിന്റെ കോവിഡ് പരിശോധനാ ഫലം പോസ്റ്റീവ് ആയതിനെ തുടർന്ന് ന്യൂഡൽഹിയിൽ നിന്നും മോസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഇന്ത്യ തിരിച്ചു വിളിച്ചു. വിമാനം ഉസ്ബകിസ്ഥാനിലെത്തിയപ്പോഴാണ് പൈലറ്റുമാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ വിമാനം ഇന്ത്യയിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകകയായിരുന്നു.
TRENDING:#Network18PublicSentiMeter | ലോക്ക്ഡൗൺ കഴിഞ്ഞാൽ എങ്ങനെ ? മലയാളികൾ പ്രതികരിച്ചത് ഇങ്ങനെ [NEWS]മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി [NEWS]കോവിഡ് വരില്ലെന്ന് പറഞ്ഞ പ്രശസ്ത ജ്യോതിഷി കോവിഡ് 19 ബാധിച്ചു മരിച്ചു [NEWS]
വിമാനം പുറപ്പെടുന്നതിന് മുൻപ് ഈ പൈലറ്റിനെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ പരിശോധനാ ഫലം നെഗറ്റീവാണെന്നായിരുന്നു കണ്ടെത്തൽ. ഇതേത്തുടര്‍ന്നാണ് മോസ്‌കോയില്‍നിന്ന് ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതിനുള്ള ദൗത്യസംഘത്തില്‍ ഇദ്ദേഹത്തെയും ഉള്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിൽ രോഗബാധിതനാണെന്നു കണ്ടെത്തുകയായിരുന്നു. വിമാനത്തില്‍ പൈലറ്റുമാരും ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്.
advertisement
ശനിയാഴ്ച ഉച്ചയ്ക്ക്പന്ത്രണ്ടരയോടെ ഡൽഹി വിമാനത്താവളത്തിൽ തിരിച്ചെത്തിയ വിമാനത്തിലെ ജീവനക്കാരെ ക്വറന്റീനില്‍ പ്രവേശിപ്പിച്ചു. വിമാനം അണുനശീകരണം നടത്താനുള്ള നടപടികളും തുടങ്ങി. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ദൗത്യത്തിന് മറ്റൊരു വിമാനം ഉപയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Location :
First Published :
May 30, 2020 5:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
പൈലറ്റിന് കോവിഡ്; മോസ്‌കോയ്ക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചുവിളിച്ച് ഇന്ത്യ