തൂവാല വെറുമൊരു തുണിയല്ല; തൂവാല വിപ്ലവത്തിന് ആഹ്വാനംചെയ്ത് ആലപ്പുഴ ജില്ലാ ഭരണകൂടം

കളക്ടറേറ്റിൽ മന്ത്രി ജി സുധാകരനും ധനമന്ത്രി തോമസ് ഐസക്കും ചേർന്നാണ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്.

News18 Malayalam | news18-malayalam
Updated: March 21, 2020, 5:46 PM IST
തൂവാല വെറുമൊരു തുണിയല്ല; തൂവാല വിപ്ലവത്തിന് ആഹ്വാനംചെയ്ത് ആലപ്പുഴ ജില്ലാ ഭരണകൂടം
കളക്ടറേറ്റിൽ മന്ത്രി ജി സുധാകരനും ധനമന്ത്രി തോമസ് ഐസക്കും ചേർന്നാണ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്.
  • Share this:
ആലപ്പുഴ: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ തൂവാല വിപ്ലവത്തിന് ആഹ്വാനംചെയ്ത് ആലപ്പുഴ ജില്ലാഭരണകൂടം.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൂവാലയുടെ ഉപയോഗം വ്യാപകമാക്കുന്നതിനുള്ള പ്രചാരണ പരിപാടിക്ക് തുടക്കമായി. കളക്ടറേറ്റിൽ മന്ത്രി ജി സുധാകരനും ധനമന്ത്രി തോമസ് ഐസക്കും ചേർന്നാണ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്. മന്ത്രി ജി സുധാകരൻ ജില്ലാ കലക്ടർ എം അഞ്ജനയ്ക്കും ധനമന്ത്രി തോമസ് ഐസക് മന്ത്രി ജി സുധാകരനും തൂവാലകൾ കൈമാറി.

ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിൻറെ ഭാഗമായി തൂവാലകൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പരമാവധി ആളുകൾക്ക് തൂവാല വിതരണം ചെയ്യാനാണ് ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി.
You may also like:COVID 19 | 'കാസർകോട്ടെ കോവിഡ് ബാധിതൻ രക്തദാനം നടത്തിയെന്നു സൂചന; യാത്രാ വിവരങ്ങളും ദുരൂഹം [NEWS]COVID 19 | അടിമുടി ദുരൂഹത; കാസർഗോട്ടെ കോവിഡ് ബാധിതന് എന്തോ മറയ്ക്കാനുണ്ടെന്ന് ജില്ലാ കളക്ടർ [NEWS]COVID 19| കൊറോണക്കാലത്തെ പ്രണയം; വീണ്ടും 'ബേബി ബൂം' ഭീഷണിയിൽ ലോകം [NEWS]

ഇതിനാവശ്യമായ തൂവാലകൾ സന്നദ്ധരായ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഉപയോഗിച്ച മാസ്കുകൾ ആളുകൾ നശിപ്പിക്കാതെ ഉപേക്ഷിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. ഇത് കണക്കാക്കുമ്പോൾ, തൂവാലകൾ കൂടുതലായി ഉപയോഗിക്കുന്നത് പരിസ്ഥിതി സൗഹൃദവുമാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുന്നതിലൂടെ വായുജന്യരോഗങ്ങൾ ഒരു പരിധിവരെ തടയാന്‍ കഴിയുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൽ അനിതകുമാരി പറഞ്ഞു.
First published: March 21, 2020, 5:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading