ബുധനാഴ്ച മുതൽ എല്ലാ സർക്കാർ ജീവനക്കാരും ജോലിക്കെത്തണം; കൂടുതൽ ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

മറ്റു സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി മടങ്ങിയെത്തുന്നവരുടെ ക്വറന്റീൻ ഏഴുദിവസമാക്കാനും തീരുമാനിച്ചു.

News18 Malayalam | news18-malayalam
Updated: September 22, 2020, 10:07 PM IST
ബുധനാഴ്ച മുതൽ എല്ലാ സർക്കാർ ജീവനക്കാരും ജോലിക്കെത്തണം; കൂടുതൽ ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ
News18 Malayalam
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ബുധനാഴ്ച മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകാൻ നിർദ്ദേശം. ഇതു സംബന്ധിച്ച ഉത്തരവ് ദുരന്ത നിവാരണ അതോറിട്ടി ചൊവ്വാഴ്ച പുറത്തിറക്കി. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില നൂറുശതമാനമാക്കാനാണ് തീരുമാനം. മറ്റു സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി മടങ്ങിയെത്തുന്നവരുടെ ക്വറന്റീൻ  ഏഴുദിവസമാക്കാനും തീരുമാനിച്ചു.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് സർക്കാർ പൊതുമേഖലാ ഓഫീസുകൾ തുറക്കണമെന്നാണ് സർക്കാർ നിർദ്ദേശം. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കുള്ള 14 ദിവസത്തെ ക്വറന്റീൻ ഏഴ് ദിവസമായി കുറച്ചിട്ടുണ്ട്. ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ ക്വാറൻ്റീൻ തുടരേണ്ട. അതേസമയം ആരോഗ്യപ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ ക്വറന്റീൻ പൂർത്തിയാക്കണമെന്നും ഉത്തരവിലുണ്ട്.


ചികിത്സ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് കേരളത്തിലെത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വറന്റീൻ ബുദ്ധിമൂട്ടുണ്ടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്. ഹോട്ടലുകളിളും റസ്റ്റോറൻ്റുകളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതിയുണ്ട്.
Published by: Aneesh Anirudhan
First published: September 22, 2020, 10:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading