ഒക്ടോബര്‍ 21 ന് ജനങ്ങൾക്ക് 100 കോടി കോവിഡ് വാക്സിൻ ഡോസുകൾ നൽകിക്കൊണ്ട് ഇന്ത്യ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വാക്സിൻ ഡോസുകള്‍ നല്‍കിയ ആദ്യ അഞ്ച് സംസ്ഥാനങ്ങളായി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മാറി. ശ്രദ്ധേയമായ നേട്ടം രാജ്യം സ്വന്തമാക്കിയെങ്കിലും ഇപ്പോഴും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്ന നിരവധി പേരുണ്ട്.
കോവിഡ് വാക്‌സിനേഷന്‍ കുത്തിവയ്പ്പിന്റെ ആദ്യ ഘട്ടങ്ങളില്‍ കുത്തിവയ്പ്പിനെ സംബന്ധിച്ചുള്ള ആശങ്കകളും, ഭയങ്ങളും മാറ്റി ജനങ്ങളെ വാക്സിൻ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാരുകളും വിവിധ സംഘടനകളും ധാരാളം പ്രചരണങ്ങളും മറ്റും നടത്തിയിരുന്നു. ഇതുകൂടാതെ പല ആളുകളും സ്വന്തം നിലയിൽ വ്യത്യസ്തമായ വ്യക്തിഗത പ്രചരണങ്ങളും നടത്തി. സമൂഹ മാധ്യമങ്ങളിലും പൊതുയിടങ്ങളിലും ഇത്തരത്തിലുള്ള ഇടപെടലുകള്‍ക്ക് കാര്യമായ ഫലമുണ്ടായത്തോടെ ഒട്ടേറേപേര്‍ സ്വമേധയാ വാക്‌സിന്‍ പ്രചാരണത്തിനായി മുന്നിട്ടറിങ്ങി.
ഇപ്പോള്‍ കോവിഡ്-19 വാക്‌സിനേഷനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി ഒരു സൈനികന്‍ രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിലൂടെ കാല്‍നട യാത്ര ആരംഭിച്ചിരിക്കുകയാണ്. 2008 ല്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ബാലമുരുകന്‍ എന്ന ജവാനാണ് ഈ കാല്‍നട യാത്ര നടത്തുന്നത്. രാമേശ്വരത്ത് നിന്ന് അയോധ്യയിലേക്കാണ് അദ്ദേഹത്തിന്റെ യാത്ര. കൊവിഡ് വാക്സിനുകള്‍ എടുക്കേണ്ടതിന്റെ അവശ്യകത സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി 2800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അദ്ദേഹത്തിന്റെ യാത്ര ഒക്ടോബര്‍ 16 നാണ് ആരംഭിച്ചത്. 197 രാജ്യങ്ങളുടെ പതാകകള്‍ വഹിച്ചുകൊണ്ടാണ് ബാലമുരുകന്‍ കാല്‍നട യാത്ര നടത്തുന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാമേശ്വരത്ത് നിന്ന് അയോധ്യയിലേക്കുള്ള കാല്‍നടയാത്രയിലൂടെകോവിഡ്-19 വാക്‌സിനേഷനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക മാത്രമല്ല ബാലമുരുകന്റെ ലക്ഷ്യം. കഴിഞ്ഞ 18 മാസമായി കോവിഡ് മഹാമാരിക്കെതിരെ അക്ഷീണം പ്രയത്‌നിക്കുന്ന ഡോക്ടര്‍മാര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മറ്റ് പ്രവര്‍ത്തര്‍ക്കും, പ്രധാനമന്ത്രിയ്ക്കും എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും ആദരവ് അര്‍പ്പിക്കാനും കൂടിയാണ് ഈ യാത്രയെന്ന്ജവാന്‍ പറയുന്നു.
പ്രതിദിനം 30 കിലോമീറ്റര്‍ സഞ്ചരിക്കാനാണ് ബാലമുരുകന്‍ ഉദ്ദേശിക്കുന്നത്, അതിനാല്‍ ഏകദേശം മൂന്ന് മാസത്തിനുള്ളില്‍ അദ്ദേഹം തന്റെ യാത്ര പൂര്‍ത്തിയാക്കും എന്ന് പ്രതീക്ഷിക്കുന്നു. ഒരു കൈവണ്ടിയും വലിച്ചുക്കൊണ്ടാണ് ബാലമുരുകന്റെ യാത്ര. 197 രാജ്യങ്ങളുടെ പതാകകളും, വാക്സിനേഷനുമായി ബന്ധപ്പെട്ട ബാനറുകളും ഈ വണ്ടിയിൽ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ യാത്ര. ആര്‍മി യൂണിഫോം ധരിച്ചാണ് ബാലമുരുകന്‍ രാമേശ്വരത്തെ (തമിഴ്‌നാട്) പാമ്പന്‍ പാലത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ആയോധ്യയിലേക്ക് നടക്കുന്നത്.
ഒരു സന്ദേശം പ്രചരിപ്പിക്കുന്നതിനോ ഒരു പ്രധാന പ്രശ്നത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനോ അല്ലെങ്കില്‍ ആരെയെങ്കിലും സഹായിക്കുന്നതിന് വേണ്ടിയോ പലരും ദീര്‍ഘ ദൂര കാല്‍നടയാത്രകള്‍ നടത്താറുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും രാജ്യവ്യാപകമായി 'കാര്‍ബണ്‍ ടാക്സ്' നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു നിവേദനത്തെ പിന്തുണയ്ക്കുന്നതിനുമായി 11 വയസ്സുള്ള ഒരു ആണ്‍കുട്ടി കാല്‍നടയായി 320 കിലോമീറ്റര്‍ യാത്ര ആരംഭിച്ചിട്ട് ദിവസങ്ങള്‍ അധികമായിട്ടില്ല.
അതുപോലെ ഈ വര്‍ഷം ആദ്യം ഏപ്രിലില്‍, 33-കാരനായ ഒരാള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 600 കിലോമീറ്റര്‍ നടന്നിരുന്നു. കരടി വേഷം ധരിച്ചുകൊണ്ട്, ലോസ് ഏഞ്ചല്‍സില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് 644 കിലോമീറ്റര്‍ നടന്ന അദ്ദേഹത്തിന് ചാരിറ്റിയ്ക്കായി 7,100 ഡോളര്‍ (532468.05 രൂപ) സമാഹരിക്കാന്‍ സാധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.