advertisement

Kerala Gold Rate| സംസ്ഥാനത്ത് കുതിച്ചുകയറി സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

Last Updated:

യുഎസ് ഡോളറിന്‍റെ മൂല്യത്തിലുണ്ടായ ഇടിവും ട്രഷറി യീൽഡുകളിലെ ഇടിവുമാണ് സ്വർണവിലയെ ഉയർത്തിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Kerala Gold Rate) കുതിച്ചു കയറുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,19,760 രൂപയാണ്. ഗ്രാമിന് 14,970 രൂപയാണ് വില. ഇന്ന് ​ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് വർധിച്ചത്.
18 കാരറ്റിന് ഒരു ഗ്രാമിന് 12,300 രൂപയും പവന് 98,400 രൂപയുമാണ് വില. മാർച്ച് മാസത്തിന്‍റെ തുടക്കത്തിൽ കേരളത്തിൽ പവന് 1,26,920 രൂപയായിരുന്നു വില. രാജ്യാന്തര സ്വർണവില ഔൺസിന് 5,176.65 രൂപ നിലവാരത്തിൽ തുടരുന്നു. വെള്ളി വില ഗ്രാമിന് 290-ന് താഴെ തന്നെയാണ് നിൽക്കുന്നത്.
യുഎസ് ഡോളറിന്‍റെ മൂല്യത്തിലുണ്ടായ ഇടിവും ട്രഷറി യീൽഡുകളിലെ ഇടിവുമാണ് സ്വർണവിലയെ ഉയർത്തിയത്.
ആ​ഗ്രഹിക്കുന്ന രീതിയിലെ സ്വർണം വാങ്ങുമ്പോൾ, ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ആഭരണത്തിന് വില നിശ്ചയിക്കുന്നത്.
advertisement
ഇതനുസരിച്ച് അഞ്ച് ശതമാനം പണിക്കൂലിയുള്ള ആഭരണം സ്വന്തമാക്കണമെങ്കില്‍ ഇന്ന് കുറഞ്ഞത് 1,23,010 രൂപയാകും. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| സംസ്ഥാനത്ത് കുതിച്ചുകയറി സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം
Next Article
advertisement
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
  • പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് മതം പറഞ്ഞ് വോട്ട് ചോദിച്ചതിന് നോട്ടീസ് ലഭിച്ചു

  • മതത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചതിന് മൂന്ന് പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു

  • കമ്മീഷന്‍ വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടതോടെ സ്ഥാനാര്‍ത്ഥി രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

View All
advertisement