Covid 19 | ജീവനക്കാരിക്ക് കോവിഡ്: ആറ്റിങ്ങൽ നഗരസഭാ കാര്യാലയം താത്ക്കാലികമായി അടച്ചു

Last Updated:

അടുത്ത ദിവസങ്ങളിൽ റവന്യൂ വിഭാഗം സന്ദർശിച്ചവർ ജാഗ്രത പുലർത്തണമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു

#എസ്. അഭിലാഷ് 
ആറ്റിങ്ങൽ: ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ നഗരസഭ കാര്യാലയം താൽക്കാലികമായി അടച്ചു. നഗരസഭ റവന്യൂ വിഭാഗം ജീവനക്കാരിയും കല്ലമ്പലം സ്വദേശിനിയുമായ 38 കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നഗരസഭ മന്ദിരം താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം വരെ ഇവർ ജോലിക്ക് എത്തിയിരുന്നു.
റവന്യൂ സെക്ഷനിൽ ആർ 1 ൽ യു.ഡി ക്ലാർക്കാണിവർ. രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ സ്രവ പരിശോധന നടത്തുകയും തുടർന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ജീവനക്കാരെ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ ആരോഗ്യ വിഭാഗം നിർദേശിച്ചു.
advertisement
ആദ്യം റവന്യൂ സെക്ഷൻ മാത്രം അടച്ചിടാനായിരുന്നു തീരുമാനം. എന്നാൽ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് നഗരസഭയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കാൻ തീരുമാനിച്ചത്. ഒക്ടോബർ മാസം 12ന് ഓഫീസ് പ്രവർത്തനം പുനഃരാരംഭിക്കും. അടുത്ത ദിവസങ്ങളിൽ റവന്യൂ വിഭാഗം സന്ദർശിച്ചവർ ജാഗ്രത പുലർത്തണമെന്ന് ചെയർമാൻ എം. പ്രദീപ് അറിയിച്ചു. നഗരസഭ ഡിസിൻഫെക്ഷൻ ടീം ഓഫീസും പരിസരവും അണുവിമുക്തമാക്കി.
ഒക്ടോബർ എട്ടിന് സംസ്ഥാനത്ത് മൊത്തം 5445 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ൨൪ കോവിഡ് മരണങ്ങളാണ് ഏറ്റവുമൊടുവിലായി സ്ഥിരീകരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ജീവനക്കാരിക്ക് കോവിഡ്: ആറ്റിങ്ങൽ നഗരസഭാ കാര്യാലയം താത്ക്കാലികമായി അടച്ചു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement