Covid 19| സംസ്ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന തീവ്ര വ്യാപന ശേഷിയുള്ള വൈറസ്
- Published by:Rajesh V
- news18-malayalam
Last Updated:
പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്താത്തത്
തിരുവനന്തപുരം: സംസ്ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസ് സാനിധ്യമുണ്ടെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് മുൻപ് പല ജില്ലകളിൽ നിന്നായി ശേഖരിച്ച സാമ്പിൾ ഫലമാണ് സർക്കാരിന് ലഭിച്ചത്. വോട്ടെടുപ്പിന് ശേഷം വ്യാപനം ഗുരുതരമായി കൂടിയതിന് കാരണവും ജനിതകമാറ്റം വന്ന വൈറസ് തന്നെയെന്നാണ് വിലയിരുത്തൽ. പത്തനംതിട്ട ജില്ലയിൽ മാത്രമാണ് ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്താത്തത്.
13 ജില്ലകളിലും ബ്രട്ടീഷ് വകഭേദം വൈറസ് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് വൈറസ് വകഭേദം കൂടുതല്‍ കണ്ടെത്തിയത് കണ്ണൂര്‍ ജില്ലയിലാണ്. 75 ശതമാനം. വയനാട്, മലപ്പുറം, കാസർകോട്, എറണാകുളം ജില്ലകളിലും 50 ശതമാനത്തിന് മുകളിലാണ് യുകെ വകഭേദം വന്ന വൈറസുകൾ. ഈ വൈറസുകൾക്ക് വ്യാപന ശേഷി കൂടുതലാണ്.
advertisement

ദക്ഷിണാഫ്രിക്കന്‍ വൈറസ് വകഭേദം കൂടുതല്‍ പാലക്കാട് ജില്ലയിലാണ്. 21.43 ശതമാനം. കാസർകോട്, വയനാട് ജില്ലകളിലും ദക്ഷിണാഫ്രിക്കൻ വകഭേദം കണ്ടെത്തി. ഇന്ത്യന്‍ വകഭേദ വൈറസ് അഥവാ മഹാരാഷ്ട്ര വകഭേദം കൂടുതൽ കോട്ടയം ജില്ലയിൽ കണ്ടെത്തി. കോട്ടയത്ത് 19.05 ശതമാനമായിരുന്നു ഇന്ത്യൻ വകഭേദത്തിന്റെ അളവ്. ഏറ്റവും കൂടുതൽ അപകടകാരികളായ വൈറസ് വകഭേദം ഇതാണ്.
advertisement

ജനിതകമാറ്റ കോവിഡ് വൈറസ് വ്യാപനം രൂക്ഷമായത് കഴിഞ്ഞ മാസത്തിനിടെയാണ്. ഫെബ്രുവരിയില്‍ കേരളത്തിലുണ്ടായിരുന്നത് ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു. ഇന്ത്യന്‍, ആഫ്രിക്കന്‍ വകഭേദങ്ങള്‍ മാർച്ചിനാണ് സംസ്ഥാനത്തെത്തിയത്.

ഡൽഹി, കർണ്ണാടക, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് അടക്കം പത്ത് സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ ഇരട്ട ജനിതക മാറ്റം സ്ഥിരീകരിച്ചിരുന്നു. കോവിഡിെന്റെ വ്യാപന തീവ്രതയും വൈറസിെൻറ ജനിതകവകഭേദവും തമ്മിൽ ബന്ധമുണ്ടെന്നാണ് കേന്ദ്രആരോഗ്യമന്ത്രാലയവും പറയുന്നത്. ഐ ജി ഐ ബി ഇൻസ്റ്റിറ്റ്യൂട്ടാണ് കേരളത്തിന് വേണ്ടി പഠനം നടത്തുന്നത്.
advertisement
സംസ്ഥാനത്ത് തിങ്കളാഴ്ച 21,890 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,52,13,100 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5138 ആയി.
Location :
First Published :
April 27, 2021 11:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| സംസ്ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന തീവ്ര വ്യാപന ശേഷിയുള്ള വൈറസ്