Explained| ഇന്ത്യയിൽ ഓക്സിജൻ പ്രതിസന്ധി രൂക്ഷമായത് എന്തുകൊണ്ട്? അടുത്ത ആഴ്ചകളിലെ സ്ഥിതി എന്ത്?
- Published by:Naseeba TC
- news18-malayalam
Last Updated:
രാജ്യത്ത് ഓക്സിജൻ ക്ഷാമം ഇത്രയും ഉയർന്നു വരാൻ കാരണമെന്ത്?
കോവിഡ് രണ്ടാം തരംഗം അതിതീവ്രമാകുന്നതിനിടയിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ആശുപത്രികൾ ഓക്സിജൻ ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്. പ്രതിദിനം 3 ലക്ഷത്തിലധികം ആളുകളാണ് രോഗബാധിതരാകുന്നത്. പ്രതിദിനം രണ്ടായിരത്തിലധികം ജീവനുകൾ കൊറോണ വൈറസ് അപഹരിക്കുന്നു. ഓക്സിജന്റെ ലഭ്യതയില്ലായ്മയാണ് ഇത്തവണ മരണത്തിന് പ്രധാന കാരണം. ഓക്സിജന്റെ ആവശ്യകത കണക്കിലെടുത്ത് രാജ്യത്ത് ഒരു തയ്യാറെടുപ്പും ഉണ്ടായിരുന്നില്ലേ? അല്ലെങ്കിൽ രണ്ടാം തരംഗം മുന്നറിയിപ്പുകളില്ലാതെ ഒരു സുനാമി പോലെ ആഞ്ഞടിക്കുകയായിരുന്നോ? നിങ്ങളുടെ സംശയങ്ങൾക്കുള്ള ചില ഉത്തരങ്ങൾ ഇതാ,
ഓക്സിജൻ പ്രതിസന്ധി രൂക്ഷമായതോടെ ഓക്സിജന്റെ വ്യാവസായിക ഉപയോഗം ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. കാണ്ട്ലയിലെ ദീൻദയാൽ തുറമുഖത്ത് ഓക്സിജൻ സിലിണ്ടറുകൾ നിർമ്മിക്കുന്നതിനായി കപ്പൽ വഴി പ്രത്യേക സിലിണ്ടർ ഇരുമ്പ് ഇറക്കുമതി ചെയ്തു. സിംഗപ്പൂരിൽ നിന്ന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിമാനത്തിൽ കൊണ്ടുവന്നു. പോർട്ടബിൾ ഓക്സിജൻ ജനറേറ്റർ ഫ്രാൻസിൽ നിന്ന് ഇറക്കുമതി ചെയ്തു. രാജ്യത്തെ എല്ലാ സ്റ്റീൽ പ്ലാന്റുകളും (സ്വകാര്യ - പൊതുമേഖല) വ്യാവസായിക ഓക്സിജനെ യുദ്ധകാലാടിസ്ഥാനത്തിൽ മെഡിക്കൽ ഗ്രേഡ് ഓക്സിജനായി മാറ്റി വരികയാണ്. വൻകിട സ്വകാര്യ കമ്പനികൾ ഒന്നുകിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ക്രയോജനിക് ലിക്വിഡ് ഓക്സിജൻ ടാങ്കറുകൾ വേഗത്തിൽ വാങ്ങുകയോ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്ലാന്റുകളിൽ നിന്ന് ഓക്സിജൻ ടാങ്കറുകൾ അയയ്ക്കുകയോ ചെയ്യുന്നുമുണ്ട്. അതുകൊണ്ട് തന്നെ വരും ആഴ്ച്ചകളിൽ രാജ്യത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്.
advertisement
ഓക്‌സിജൻ ക്ഷാമം ഏറ്റവും കൂടുതൽ ഡൽഹിയിൽ
കഴിഞ്ഞ ഒരാഴ്ചയായി ഓക്സിജൻ ക്ഷാമത്തിന്റെ പ്രതിസന്ധിയിലാണ് തലസ്ഥാന നഗരി. ഡൽഹിയെ ഓക്സിജൻ നൽകി സഹായിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വൻകിട വ്യവസായ സ്ഥാപനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. ഓക്സിജൻ ലഭ്യമാക്കാൻ കേന്ദ്രവും പരമാവധി ശ്രമിച്ചു വരികയാണ്.
എന്തുകൊണ്ടാണ് ഓക്സിജൻ പ്രതിസന്ധി രൂക്ഷമായത്?
രാജ്യത്ത് ഓക്സിജൻ ക്ഷാമം ഇത്രയും ഉയർന്നു വരാൻ കാരണമെന്ത്? രോഗികൾക്ക് ആശുപത്രികളിൽ ഓക്സിജൻ സിലിണ്ടറുകൾ കിട്ടാതായി. ഡോക്ടർമാർക്ക് പോലും ഗുരുതരമായ ഓക്സിജന്റെ കുറവ് ക്യാമറകൾക്ക് മുന്നിൽ വന്ന് ഉന്നയിക്കേണ്ടി വന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്സിജൻ ലഭ്യമല്ലാത്തതിനാൽ മരിക്കുന്ന രോഗികളുടെ എണ്ണം ഉയർന്നു വന്നതാണ് പ്രശ്നം ഗുരുതരമാകാൻ കാരണം. ലഖ്‌നൗ മുതൽ പാട്‌ന, ജയ്പൂർ, പൂനെ, ഭോപ്പാൽ, മുംബൈ തുടങ്ങി എല്ലായിടത്തും ഒരേ അവസ്ഥയാണ്.
advertisement
തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നില്ലേ?
ഓക്സിജൻ വിതരണം സംബന്ധിച്ച് തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നില്ലെന്ന് തന്നെ പറയാം. ഇത് മനസിലാക്കാൻ, ആദ്യം നമ്മൾ എന്താണ് മെഡിക്കൽ ഗ്രേഡ് ഓക്സിജൻ എന്നും അതിന്റെ വിതരണത്തിനുള്ള ക്രമീകരണം എന്താണെന്നും മനസ്സിലാക്കേണ്ടതുണ്ട്.
You may also like:Explained: ഇരട്ട ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ കൂടുതൽ ഭയപ്പെടേണ്ടതുണ്ടോ? ഐസിഎംആർ ശാസ്ത്രജ്ഞയുടെ വെളിപ്പെടുത്തൽ
ആദ്യ തരംഗത്തിലെ ഓക്സിജന്റെ ആവശ്യകത
കഴിഞ്ഞ വർഷം മഹാമാരി പടരുന്നതിന് തൊട്ടുമുമ്പ്, ഫെബ്രുവരിയിൽ ശരാശരി 1000-1200 മെട്രിക് ടൺ മെഡിക്കൽ ഗ്രേഡ് ഓക്സിജനായിരുന്നു ആവശ്യമായി വന്നിരുന്നത്. ആശുപത്രികളിൽ വെന്റിലേറ്ററുകളോ ഓക്സിജനോ അമിതമായി ആവശ്യമില്ലായിരുന്നു. ഏതൊരു വലിയ ആശുപത്രിയിലും, മാസത്തിൽ ഒരിക്കൽ വലിയ ടാങ്കർ ഓക്സിജൻ നിറച്ചാൽ മതിയായിരുന്നു. 2020 ഏപ്രിലോടെ കൊറോണ കേസുകൾ വർദ്ധിക്കാൻ തുടങ്ങി, എന്നിട്ടും ഓക്സിജന്റെ ആവശ്യം 1500 മെട്രിക് ടൺ കവിഞ്ഞിരുന്നില്ല. സെപ്റ്റംബറോടെ കൊറോണ കേസുകൾ കുറയാൻ തുടങ്ങി, ഓക്സിജന്റെ ആവശ്യം വീണ്ടും പഴയ നിലയിലേക്ക് താഴ്ന്നു. ഏകദേശം 1000 മെട്രിക് ടണ്ണിലെത്തി. വാക്സിനുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് ആരംഭിച്ച സമയമായിരുന്നു ഇത്.
advertisement
You may also like:Explained: മെഡിക്കൽ ഓക്സിജന്റെ ഉത്പാദനത്തെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും കൂടുതലറിയാം
രണ്ടാം തരംഗം
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെക്കുറിച്ച് മിക്ക ആളുകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും അറിവില്ലായിരുന്നു. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പുകൾ വരെ നടന്നു. നേതാക്കൾ പോലും വലിയ തിരഞ്ഞെടുപ്പ് റാലികളും മറ്റും മാസ്കുകൾ ധരിക്കാതെ വരെ അഭിസംബോധന ചെയ്തു. ഭൂരിഭാഗം പേരും മൂക്കും വായയും മറയ്ക്കുന്നതിനുപകരം കഴുത്തിലാണ് മാസ്ക് ധരിച്ചിരുന്നത്. നൂറുകണക്കിന് വിവാഹങ്ങളും രാഷ്ട്രീയ പാർട്ടികളുടെ റാലികളും നടന്നു. കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ പോലും പലരും അവഗണിച്ചു.
advertisement
കനത്ത വീഴ്ച
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ സ്ഥിതി ഏതാണ്ട് ശാന്തമായിരുന്നു. കൊറോണയുടെ ആദ്യ തരംഗത്തിന്റെ വേദന തലസ്ഥാനം മറന്നുവെന്ന് വ്യക്തമാകുന്നത് ആയിരുന്നു റോഡിലെ ജനക്കൂട്ടം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആളുകൾ മാസ്ക് ധരിക്കാൻ മറന്നു തുടങ്ങിയിരുന്നു. ഇതോടെ മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ കൊറോണ ആഞ്ഞടിക്കാൻ തുടങ്ങി. ഇപ്പോൾ ലക്ഷക്കണക്കിന് ആളുകൾക്കാണ് ദിവസവും രോഗം ബാധിക്കുന്നത്.
ആറിരട്ടി ഉയർന്ന് ഓക്സിജൻ ആവശ്യകത
ആദ്യ തരംഗത്തിൽ വളരെ വിവേകപൂർവം വൈറസിനെ നേരിട്ട ഇന്ത്യ, രണ്ടാം തരംഗത്തിൽ നിസ്സഹായരായി. അത്ര വേഗത്തിലായിരുന്നു വൈറസിന്റെ വ്യാപനം. ഓക്സിജന്റെ ആവശ്യകതയെ കുത്തനെ ഉയർന്നു. ആദ്യ തരംഗത്തിൽ 1500 മെട്രിക് ടൺ കവിയാത്ത ഓക്സിജന്റെ ആവശ്യം ഇപ്പോൾ 6000 മെട്രിക് ടണ്ണായി ഉയർന്നു.
advertisement
ഓക്സിജൻ ഗതാഗതം എളുപ്പമല്ല
ഓക്സിജന്റെ സ്വഭാവം അതിന്റെ ഗതാഗതത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഒഴിഞ്ഞ ഓക്സിജൻ ടാങ്കറുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വ്യോമസേന വിമാനങ്ങൾക്ക് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ കഴിയും, എന്നാൽ ഓക്സിജൻ നിറച്ച ടാങ്കറുകൾ ഇതുപോലെ കൊണ്ടുപോകാൻ കഴിയില്ല. ഗുഡ്സ് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) വഹിക്കുന്ന ട്രെയിൻ മണിക്കൂറിൽ 60-65 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ഓടിക്കാൻ കഴിയില്ല. കൂടാതെ ഈ ദ്രാവകം വഹിക്കുന്ന റോഡിലൂടെ ഓടിക്കുന്ന ടാങ്കറുകൾ മണിക്കൂറിൽ 50 കിലോ മീറ്ററിൽ കൂടുതൽ വേഗത്തിൽ ഓടിക്കാൻ കഴിയില്ല.
advertisement
എല്ലാവർക്കും ഒരു പാഠം
നിലവിലെ പ്രതിസന്ധി രാജ്യത്തിന് തന്നെ ഒരു വലിയ പാഠമാണ്. ഓക്സിജൻ വിതരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാരുകൾ ചിന്തിക്കേണ്ടതുണ്ട്, ഓരോ ജില്ലയിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. മെഡിക്കൽ ഓക്സിജന്റെ ബിസിനസ്സ് ഏറ്റവും കൂടുതൽ ഉള്ളത് സ്വകാര്യ മേഖലയിലാണ്. INOX, LIND പോലുള്ള കമ്പനികൾ ഒറ്റ രാത്രി കൊണ്ട് പ്രശസ്തമായി. ഈ രണ്ട് കമ്പനികളും അവരുടെ ഓക്സിജൻ ടാങ്കറുകളിലൂടെ ജീവൻ രക്ഷിക്കുന്നവരായി മാറി. ഒരു ജീവൻ രക്ഷിക്കാനുള്ള ഏക മാർഗ്ഗമാണ് ഓക്സിജൻ. ടാങ്കർ എത്തിയില്ലെങ്കിൽ രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയായി. പ്രാദേശിക തലത്തിൽ ഓക്സിജന്റെ ലഭ്യതയില്ലായ്മയാണ് നിലവിൽ ഗുരുതര വീഴ്ച്ചയായി മാറിയത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 27, 2021 11:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained| ഇന്ത്യയിൽ ഓക്സിജൻ പ്രതിസന്ധി രൂക്ഷമായത് എന്തുകൊണ്ട്? അടുത്ത ആഴ്ചകളിലെ സ്ഥിതി എന്ത്?






