ഓസ്ട്രേലിയയില്‍ 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഇല്ല; പ്രതിരോധത്തിൽ മാതൃകയായി രാജ്യം
- Published by:user_49
Last Updated:
ജൂൺ 9ന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയയിൽ പുതിയ കോവിഡ് -19 കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത ദിവസം
കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മാതൃകയായുള്ള രാജ്യമായിരിക്കുകയാണ് ഓസ്ട്രേലിയ. ജൂൺ 9ന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയയിൽ പുതിയ കോവിഡ് -19 കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത ദിവസം. ശനിയാഴ്ച ദിവസം ഒരു കോവിഡ് കേസും രജിസ്റ്റർ ചെയ്തിട്ടില്ല.
തെക്കുകിഴക്കൻ സംസ്ഥാനത്ത് ഒരു ദിവസം നടത്തിയ പരിശോധനയിൽ 725 പേരെ കോവിഡ് പോസിറ്റീവായി കണ്ടത്തിയിരുന്നു. ഇതിന് ശേഷം നടന്ന പ്രതിരോധ നടപടികൾക്ക് പിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
“ജൂൺ 9 ന് ശേഷമുള്ള ആദ്യത്തെ ദേശീയ സീറോ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ ദിനം,” എന്ന് ഓസ്ട്രേലിയ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് ഞായറാഴ്ച ട്വിറ്ററിൽ പറഞ്ഞു. ഞങ്ങളുടെ അത്ഭുതകരമായ പൊതുജനാരോഗ്യ പ്രവർത്തകർക്കും എല്ലാറ്റിനുമുപരിയായി ഓസ്‌ട്രേലിയൻ ജനതയ്ക്കും നന്ദി പറയുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
advertisement
Advice just in from the National Incident Centre - Zero community transmission cases today Australia wide- the 1st national zero community transmission day since June 9. Thankyou to all of our amazing health & public health workers & above all else the Australian people.
— Greg Hunt (@GregHuntMP) November 1, 2020
advertisement
അതേസമയം ഓസ്‌ട്രേലിയയിലെ കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമെന്ന് അറിയപ്പെട്ട മെൽബൺ പുതിയ കേസുകളൊന്നുമില്ലാതെ തുടർച്ചയായ രണ്ടാം ദിവസം പിന്നിട്ടു. ചൊവ്വാഴ്ച 112 ദിവസത്തെ ലോക്ക്ഡൗൺ അവസാനിപ്പിച്ചതിനു ശേഷം, 5 ദശലക്ഷത്തോളം വരുന്ന ജനങ്ങളിൽ ഏഴ് പുതിയ കോവിഡ് -19 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്.
Location :
First Published :
November 01, 2020 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഓസ്ട്രേലിയയില്‍ 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഇല്ല; പ്രതിരോധത്തിൽ മാതൃകയായി രാജ്യം