Covid 19 | സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു; തീരുമാനം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേത്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ബുധനാഴ്ച മുതല്‍ രവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ മാത്രമായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. നിയന്ത്രണം ഈ മാസം 30 വരെയുണ്ടാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയാണ് തീരുമാനമെടുത്തത്. ബുധനാഴ്ച മുതല്‍ രവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ മാത്രമായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. നിയന്ത്രണം ഈ മാസം 30 വരെയുണ്ടാകും.
ഈ മാസം 30 ചേരുന്ന എസ്എല്‍ബിസി യോഗത്തില്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കണ്‍വീനര്‍ എന്‍ അജിത് കൃഷ്ണന്‍ വാര്‍ത്തക്കുറിപ്പില്‍ വ്യാക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ അത്യവശ്യ കാര്യങ്ങള്‍ക്ക് മാത്രം ബാങ്ക് സന്ദര്‍ശിക്കുക, ഇടപാടുകള്‍ പരമാവധി എടിഎം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അഭ്യര്‍ത്ഥിച്ചു.
advertisement
പൊതുവായ അന്വേഷണങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്ക് ബാങ്ക് ബ്രാഞ്ചുമായി ഫോണില്‍ ബന്ധപ്പടണം. ബാങ്കുകളില്‍ കുട്ടികളുമയി എത്തുന്നത് ഒഴിവാക്കണം. ബാങ്കുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,44,71,237 സാമ്പിളുകളാണ് പരിശോധിച്ചത്.
Location :
First Published :
April 20, 2021 11:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു; തീരുമാനം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേത്