advertisement

കൊച്ചിയിൽ ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം; പോലീസ് കേസെടുത്തു

Last Updated:

ഇ-മെയില്‍ മുഖേന കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഫോര്‍ട്ട് കൊച്ചി പോലീസിന് കൈമാറി

Rapid Read
പോലീസ്
പോലീസ്
കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം. തായ്‌വാൻ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മുംബൈ സ്വദേശിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസം മുന്‍പായിരുന്നു പരാതി ലഭിച്ചത്. ബിനാലെ വേദിക്ക് സമീപത്ത് വെച്ച് യുവതി പരിചയപ്പെട്ട മുംബൈ സ്വദേശി സുമിത്തിനെതിരെയാണ് പരാതി.
പരിചയപ്പെട്ടതിന് ശേഷം ഇരുവരും ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ലൈംഗിക ഉദ്ദേശത്തോടെ പ്രതി കടന്നുപിടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഇ-മെയില്‍ മുഖേന കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഫോര്‍ട്ട് കൊച്ചി പോലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് കൊച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ സുമിത്തിനെ ഇപ്പോഴും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നാണ് പോലീസ് അറിയിച്ചു.
advertisement
ഇതും വായിക്കുക: ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദിക്കെതിരെ പോക്സോ
Summary: The Kochi City Police have registered a case against a Mumbai native named Sumith for allegedly sexually assaulting a foreign artist participating in the Kochi-Muziris Biennale. The victim, a Taiwanese national, filed a complaint via email to the Kochi City Police Commissioner, stating that the accused molested her during a boat ride after befriending her near the Biennale venue.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിൽ ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം; പോലീസ് കേസെടുത്തു
Next Article
advertisement
ഇറാനിൽ ആണവാക്രമണമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ നയതന്ത്രജ്ഞൻ
ഇറാനിൽ ആണവാക്രമണമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ നയതന്ത്രജ്ഞൻ
  • ഐക്യരാഷ്ട്രസഭയിലെ മുതിർന്ന ഉദ്യോഗസ്ഥർ ശക്തമായ ലോബിയുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്നതായി ആരോപണം

  • ഇറാനിൽ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യതയ്ക്കായി യുഎൻ തയ്യാറെടുക്കുന്നു എന്ന ഗുരുതര ആരോപണം

  • സഫയുടെ രാജിയെയും ആരോപണങ്ങളെയും ഐക്യരാഷ്ട്രസഭ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

View All
advertisement