വോഡ്ക, ഹോക്കി, സ്റ്റീം ബാത്ത്: കോവിഡ് പ്രതിരോധിക്കാൻ വിചിത്ര മാര്‍ഗങ്ങൾ നിർദേശിച്ച് ബെലാറസ് പ്രസിഡന്റ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ബെലാറസിൽ ഇതുവരെ 94 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ശരിക്കുള്ള കണക്കുകൾ പുറത്തു വിടുന്നില്ലെന്നും ആക്ഷേപം ഉണ്ട്.
മോസ്കോ: കൊറോണ ഭീതിയിൽ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതിര്‍ത്തികൾ അടച്ചും യാത്രാവിലക്കേർപ്പെടുത്തിയും വൈറസ് വ്യാപനം തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ പഴയപോലെ തന്നെ മുന്നോട്ട് പോവുകയാണ് ബെലാറസ് എന്ന രാജ്യം. പോരാത്തതിന് രോഗപ്രതിരോത്തിനായി വിചിത്രമായ പരിഹാര മാര്‍ഗങ്ങളും ജനങ്ങൾക്ക് നിർദേശിക്കുന്നുമുണ്ട്.
റഷ്യയ്ക്കും പോളണ്ടുനുമിടയിലായുള്ള ഒരു ചെറു രാജ്യമാണ് ബെലാറസ്. കൊറോണയുടെ ഭീതിയൊന്നും ഈ രാജ്യത്തെ തെല്ലും അലട്ടിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വോഡ്കയും, ഹോക്കിയും പിന്നെ ഇവിടുത്തെ പരമ്പരാഗത രീതിയിലുള്ള സ്റ്റീം ബാത്തായ ബാന്യയും ശീലമാക്കുന്നത് കോവിഡ് 19നെ അകറ്റി നിർത്തുമെന്നാണ് പ്രസിഡന്റായ അലക്സാണ്ടർ ലുകാഷെങ്കോ ജനങ്ങളോട് പറഞ്ഞത്.
ഏകേദശം 9.5മില്യൺ ജനങ്ങൾ അധിവസിക്കുന്ന ബെലാറസിൽ ഇപ്പോഴും ജനജീവിതം സാധാരണ പോലെ തന്നെയാണ്. പാർക്കുകളും ബാറുകളും റെസ്റ്ററന്റുകളും അടക്കം തുറന്നു പ്രവർത്തിക്കുന്നുണ്ട്. സാമൂഹിക അകലം എന്ന നിർദേശം പോലും ഇവിടുത്തുക്കാർക്ക് വിഷയമേ അല്ല. പതിവു പോലെ തന്നെ എല്ലാ പൊതുപരിപാടികളിലും പങ്കെടുക്കുന്ന പ്രസിഡന്റ് ഈയടുത്ത് ഒരു ഹോക്കി മത്സരത്തിലും പങ്കാളിയായി.
advertisement
You may also like:ലോക്ക് ഡൗണിനിടെ മതപരമായ ചടങ്ങിൽ പങ്കെടുത്ത് യോഗി ആദിത്യനാഥ്: ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനെതിരെ കേസ് [NEWS]COVID 19 | പനി ഇല്ലെങ്കിലും ഇനി കോവിഡ് പരിശോധന [NEWS]ശശി തരൂരിന് ഇംഗ്ലീഷ് മാത്രമല്ല ബംഗാളിയും അറിയാം; കേരളത്തിലെ ബംഗാളി അതിഥി തൊഴിലാളികളോട് തരൂർ [NEWS]
'മുട്ടിലിഴഞ്ഞ് ജീവിക്കുന്നതിലും നല്ലത് നിവർന്നു നിന്ന് മരിക്കുന്നതാണ്' എന്നാണ് പ്രസിഡൻറ് ഹോക്കി കളിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. 'സ്പോർട്സിനെക്കാൾ മികച്ചതായി ഒന്നുമില്ല. ഇത് ആരോഗ്യപ്രദമാണ്.. പ്രത്യേകിച്ചും ഐസ്. അത് ശരിക്കുമൊരു ആന്റി വൈറൽ മെഡിസിൻ ആണ്..; അലക്സാണ്ടർ പറഞ്ഞു.
advertisement
ബെലാറസിൽ ഇതുവരെ 94 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ശരിക്കുള്ള കണക്കുകൾ പുറത്തു വിടുന്നില്ലെന്നും ആക്ഷേപം ഉണ്ട്. പിന്നാലെയാണ് അലക്സാണ്ടർ രോഗ പ്രതിരോധത്തിനുള്ള മാര്‍ഗങ്ങൾ ജനങ്ങൾക്ക് നിർദേശിക്കുന്നത്. കൊറോണ വൈറസിനെ കൊല്ലാനായി എല്ലാവരും വോഡ്ക കഴിക്കണം. അല്ലെങ്കിൽ ബാന്യ ചെയ്യണം. കോവിഡ് വൈറസ് അറുപത് ഡിഗ്രിക്ക് മുകളിലുള്ള ചൂടിൽ ജീവിച്ചിരിക്കില്ല എന്നാണ് വിദഗ്ധർ പറയുന്നത്. അതു കൊണ്ട് സ്റ്റീം ബാത്ത് ചെയ്യുന്നത് വൈറസിനെ നശിപ്പിക്കും എന്നാണ് അലക്സാണ്ടർ പറയുന്നത്.
advertisement
Location :
First Published :
April 02, 2020 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
വോഡ്ക, ഹോക്കി, സ്റ്റീം ബാത്ത്: കോവിഡ് പ്രതിരോധിക്കാൻ വിചിത്ര മാര്‍ഗങ്ങൾ നിർദേശിച്ച് ബെലാറസ് പ്രസിഡന്റ്


