നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | ബിജെപി മുതിർന്ന നേതാവും എംഎൽഎയുമായ സുരേന്ദ്ര ജീന കോവിഡ് ബാധിച്ച് മരിച്ചു

  Covid 19 | ബിജെപി മുതിർന്ന നേതാവും എംഎൽഎയുമായ സുരേന്ദ്ര ജീന കോവിഡ് ബാധിച്ച് മരിച്ചു

  ഇക്കഴിഞ്ഞ ഒക്ടോബർ 27നാണ് ഇദ്ദേഹത്തിന്‍റെ ഭാര്യയായ റീത്ത കോവിഡിനെ തുടർന്ന് മരിച്ചത്. ഇതിനെ തുടർന്ന് എംഎൽഎ ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല. ഇതും ആരോഗ്യസ്ഥിതി വഷളാക്കാൻ ഇടയാക്കിയെന്നാണ് എംഎൽഎയുമായി അടുത്തവൃത്തങ്ങൾ പറയുന്നത്

  Surendra Jeena

  Surendra Jeena

  • Share this:
   ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവും എംഎൽഎയുമായ സുരേന്ദ്ര ജീന (50) കോവിഡ് ബാധിച്ച്   മരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയായിരുന്നു മരണം. ഉത്തരാഖണ്ഡിലെ സാൾട്ടിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് സുരേന്ദ്ര. ഇദ്ദേഹത്തിന്‍റെ ഭാര്യയും കുറച്ചു നാൾ മുമ്പ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു.

   ഇക്കഴിഞ്ഞ ഒക്ടോബർ 27നാണ് ഇദ്ദേഹത്തിന്‍റെ ഭാര്യയായ റീത്ത കോവിഡിനെ തുടർന്ന് മരിച്ചത്. ഇതിനെ തുടർന്ന് എംഎൽഎ ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല. ഇതും ആരോഗ്യസ്ഥിതി വഷളാക്കാൻ ഇടയാക്കിയെന്നാണ് എംഎൽഎയുമായി അടുത്തവൃത്തങ്ങൾ പറയുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ ഡൽഹിയിലെ ഗംഗാ റാം ഹോസ്പിറ്റലിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.

   You may also like:Covid 19 | വികസ്വരരാജ്യങ്ങൾക്കുള്ള കോവിഡ് വാക്സിൻ ആര് നിർമ്മിക്കും? കേന്ദ്രബിന്ദുവാകാൻ ഇന്ത്യ [NEWS]Covid 19 | ലോകത്തിന് പ്രതീക്ഷയേകുന്ന ഫൈസർ വാക്സിൻ ഇന്ത്യയിൽ സൂക്ഷിക്കുന്നത് എളുപ്പമല്ല; കാരണം വിശദീകരിച്ച് എയിംസ് ഡയറക്ടർ [NEWS] ബീഹാർ നൽകിയ ആത്മവിശ്വാസം; അടുത്തലക്ഷ്യം ഉത്തർപ്രദേശും പശ്ചിമബംഗാളുമെന്ന് ഒവൈസി [NEWS]

   ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വ്യവസായി ആയ സുരേന്ദ്ര ജീന, മൂന്ന് തവണയാണ് എംഎൽഎ സ്ഥാനത്തേക്ക് ജയിച്ചു കയറിയത് ഉത്തരാഖണ്ഡിലെ ഭിഗിയസെന്‍ മണ്ഡലത്തിൽ നിന്നും 2007ലാണ് ആദ്യം തെരഞ്ഞെടുപ്പിനിറങ്ങിയത്. തുടർന്ന് ഈ മണ്ഡലം സാൾട്ട് എന്ന പേരിലേക്ക് മാറ്റി. ഇവിടെ നിന്നും 2012ലും 2017ലും അദ്ദേഹം വിജയിച്ചിരുന്നു. പ്രത്യേകിച്ച് ഒരു വിഭാഗവുമായി ചേർന്ന് നിൽക്കാത്ത സുരേന്ദ്ര ജീന പാർട്ടിക്കുള്ളിലെ നിഷ്പക്ഷൻ എന്നാണ് അറിയപ്പെട്ടിരുന്നത്. സഭയ്ക്കുള്ളിൽ ചോദ്യങ്ങൾ ഉന്നയിക്കുന്ന സമയങ്ങളിൽ സ്വന്തം പാർട്ടി-പ്രതിപക്ഷ പാർട്ടി എന്ന വിവേചനവും അദ്ദേഹം കാണിച്ചിരുന്നില്ല.

   ഉത്തരാഖണ്ഡിൽ ബിജെപിയുടെ സ്വാധീനം ഉയർത്തുന്നതിന് വളരെയധികം പരിശ്രമിച്ച നേതാക്കളിലൊരാൾ കൂടിയാണ് സുരേന്ദ്ര. തന്‍റെ മണ്ഡലത്തിലെ നിരവധി ചെറുപ്പക്കാർക്ക് രാജ്യതലസ്ഥാനത്ത് തൊഴിൽ നേടിക്കൊടുക്കാന്‍ അദ്ദേഹം പരിശ്രമിച്ചിരുന്നു. ഊർജസ്വലനായ ഒരു നേതാവിനെ നഷ്ടപ്പെട്ടു എന്നാണ് ജീനയുടെ മരണത്തില്‍ ഞെട്ടൽ അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത് പ്രതികരിച്ചത്.
   Published by:Asha Sulfiker
   First published:
   )}