'നിങ്ങൾ ഈ വർധനയ്ക്ക് അർഹരാണ്': കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വർദ്ധിപ്പിച്ച് കാനഡ
- Published by:Asha Sulfiker
- news18-malayalam
Last Updated:
1800 കനേഡിയൻ ഡോളറിൽ (ഏകദേശം 96,000 രൂപ) താഴെ ശമ്പളം ഉള്ളവർക്കായിരിക്കും പുതിയ തീരുമാനത്തിന്‍റെ ആനുകൂല്യം ലഭിക്കുക.
കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക പിന്തുണയുമായി കാനഡ സര്‍ക്കാർ. ആരോഗ്യ പ്രവർത്തകരുടെ ശമ്പളം വർധിപ്പിച്ചാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ ജീവൻ മറന്ന് പോരാടുന്നവർക്കായി കാനഡ സർക്കാർ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാ പ്രവിശ്യകളുടെയും അംഗീകാരത്തോടെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം ഉയർത്താൻ തീരുമാനിച്ചു എന്ന വിവരം പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ഇതിനായി മൂന്ന് ബില്യണ്‍ കനേഡിയൻ ഡോളർ ബജറ്റിൽ നീക്കിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
കുറഞ്ഞ ശമ്പളത്തിലും രാജ്യത്തിന് വേണ്ടി ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന, കോവിഡ് 19 കെയർ യൂണിറ്റുകളിലടക്കം ആരോഗ്യവും സമയവും പോലും കണക്കിലെടുക്കാതെ ജോലി ചെയ്യുന്ന നിരവധി പേർക്ക് പ്രയോജനം ചെയ്യുന്നതാണ് പുതിയ പ്രഖ്യാപനം. ' ഈ രാജ്യം മുന്നോട്ട് പോകുന്നതിനായി നിങ്ങൾ സ്വന്തം ജീവൻ അപകടത്തിലാക്കിയിരിക്കുയാണെങ്കിൽ മിനിമം ശമ്പളമാണ് നിങ്ങൾക്കും ലഭിക്കുന്നതെങ്കിൽ തീർച്ചയായും നിങ്ങൾ ഒരു വർധനവ് അര്‍ഹിക്കുന്നവരാണ്' എന്നായിരുന്നു ട്രൂഡോയുടെ വാക്കുകൾ.
advertisement
TRENDING:എൺപതുകാരിയുടെ അന്ത്യകർമ്മങ്ങൾക്കൊപ്പം 40 മുസ്ലീം കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് [NEWS]ലോക്ഡൗൺ കാലത്തും റോഡിൽ അശ്രദ്ധ; 40 ദിവസത്തിൽ മരിച്ചത് 64 പേർ [PHOTO]ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ [NEWS]
1800 കനേഡിയൻ ഡോളറിൽ (ഏകദേശം 96,000 രൂപ) താഴെ ശമ്പളം ഉള്ളവർക്കായിരിക്കും പുതിയ തീരുമാനത്തിന്‍റെ ആനുകൂല്യം ലഭിക്കുക. കാനഡയിൽ ഇതുവരെ 67,702 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 4,693 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
advertisement
Location :
First Published :
May 10, 2020 2:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
'നിങ്ങൾ ഈ വർധനയ്ക്ക് അർഹരാണ്': കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വർദ്ധിപ്പിച്ച് കാനഡ