advertisement

ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ

Last Updated:

Taliban on India | ഭാവിയിലെ അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിൽ ഇന്ത്യയുടെ സംഭാവനയെയും സഹകരണത്തെയും സ്വാഗതം ചെയ്യുന്നു

അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ സഹകരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇന്ത്യയുമായി “നല്ല” ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നതായും താലിബാൻ. "ഞങ്ങളുടെ ദേശീയ താൽപ്പര്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ, ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു. ഭാവിയിലെ അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിൽ അവരുടെ സംഭാവനയെയും സഹകരണത്തെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു," താലിബാൻ പൊളിറ്റിക്കൽ ഓഫീസ് വക്താവ് സുഹൈൽ ഷഹീൻ WION-ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റ് ഒരു ദേശീയ ഇസ്ലാമിക പ്രസ്ഥാനമാണ്, അത് രാജ്യത്തെ അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കാൻ പോരാടുന്നു. ഞങ്ങൾക്ക് അതിർത്തിക്കപ്പുറം ഒരു അജണ്ടയും ഇല്ല."- സുഹൈൽ ഷഹീൻ പറഞ്ഞു.
ഇന്ത്യയുമായി താലിബാൻ നല്ല ബന്ധം പുലർത്തുന്നതിൽ അമേരിക്കയും ഇടപെടുന്നുണ്ട്. ഫെബ്രുവരി 29 ന് ഒപ്പുവെച്ച ചരിത്രപരമായ യുഎസ്-താലിബാൻ കരാറിന് ശേഷം അഫ്ഗാനിസ്ഥാന്റെ പ്രത്യേക പ്രതിനിധി സൽമൈ ഖലീൽസാദ് ഡൽഹിയിലെത്തിയിരുന്നു. സന്ദർശന വേളയിൽ അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെയും കണ്ടു. (അഫ്ഗാൻ) സമാധാന പ്രക്രിയയ്ക്ക് ഫലപ്രദമായി നടപ്പാക്കാൻ ഇന്ത്യയുടെ സഹകരണം അഭ്യർഥിച്ചിരുന്നു.
advertisement
ഇന്ത്യ താലിബാനുമായി നേരിട്ട് സംസാരിക്കണമെന്ന് സൽമൈ ഖലീൽസാദ് ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. “സമാധാനം, സുരക്ഷ, ഐക്യം, ജനാധിപത്യപരമായ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുടെ തുടർച്ചയായ പിന്തുണ ആവശ്യമുണ്ട്. അഫ്ഗാൻ ഹിന്ദുക്കൾ, സിഖുകാർ എന്നിവരുൾപ്പെടെ അഫ്ഗാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി പ്രവർത്തിക്കും” അവർ പറഞ്ഞു.
TRENDING:ദോഹയിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി; നാട്ടിലേക്കെത്തിയത് ആറ് നവജാതശിശുക്കൾ ഉൾപ്പെടെ 178 പേർ [NEWS]മോ​സ്ക്കോ​യി​ലെ കോ​വി​ഡ് 19 ചികിത്സ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; രോ​ഗി​ മ​രി​ച്ചു [NEWS]ഓപ്പറേഷൻ സമുദ്ര സേതു: UAEയിലേക്ക് നേവിയുടെ 2 കപ്പലുകൾ; മാലദ്വീപിലേക്ക് വീണ്ടും കപ്പലുകൾ അയക്കും [NEWS]
ഈ വർഷം ആദ്യം കാബൂളിലെ ഗുരുദ്വാരയിൽ തീവ്രവാദികൾ ആക്രമണം നടത്തി 25 ലധികം അഫ്ഗാൻ സിഖുകാരെ കൊന്നൊടുക്കിയിരുന്നുവെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടിരുന്നു. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും കൊല്ലപ്പെട്ടു. ഈ സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. “അടിയന്തര വെടിനിർത്തലിനുള്ള ആഹ്വാന” ത്തിന് ഇന്ത്യ പിന്തുണ നൽകുകയും കൊറോണ വൈറസ് മഹാമാരി കൈകാര്യം ചെയ്യുന്നതിന് അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സഹായിക്കണമെന്നും ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement