• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | സംസ്ഥാനത്ത് ഇന്ന് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 7,219 പേര്‍ക്കെതിരെ കേസ്; 1446 പേര്‍ അറസ്റ്റില്‍

Covid 19 | സംസ്ഥാനത്ത് ഇന്ന് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 7,219 പേര്‍ക്കെതിരെ കേസ്; 1446 പേര്‍ അറസ്റ്റില്‍

മാസ്‌ക് ധരിക്കാത്ത 19738 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7219 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1446 പേരാണ്. 4223 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 19738 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 140 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

    ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

    തിരുവനന്തപുരം സിറ്റി - 490, 41, 279
    തിരുവനന്തപുരം റൂറല്‍ - 4167, 110, 310
    കൊല്ലം സിറ്റി - 1015, 78, 162
    കൊല്ലം റൂറല്‍ - 106, 106, 152
    പത്തനംതിട്ട - 68, 58, 199
    ആലപ്പുഴ - 40, 17, 171
    കോട്ടയം - 192, 181, 436
    ഇടുക്കി - 109, 20, 45
    എറണാകുളം സിറ്റി - 135, 43, 54
    എറണാകുളം റൂറല്‍ - 132, 25, 235
    തൃശൂര്‍ സിറ്റി - 32, 31, 108
    തൃശൂര്‍ റൂറല്‍ - 59, 57, 251
    പാലക്കാട് - 95, 114, 268
    മലപ്പുറം - 103, 96, 301
    കോഴിക്കോട് സിറ്റി - 39, 39, 22
    കോഴിക്കോട് റൂറല്‍ - 112, 160, 12
    വയനാട് - 63, 0, 129
    കണ്ണൂര്‍ സിറ്റി - 69, 69, 371
    കണ്ണൂര്‍ റൂറല്‍ - 72, 72, 328
    കാസര്‍ഗോഡ് - 121, 129, 390

    അതേസമയം സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,77,15,059 സാമ്പിളുകളാണ് പരിശോധിച്ചത്.

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,626 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 797, കൊല്ലം 1199, പത്തനംതിട്ട 451, ആലപ്പുഴ 730, കോട്ടയം 877, ഇടുക്കി 299, എറണാകുളം 2000, തൃശൂര്‍ 2293, പാലക്കാട് 1014, മലപ്പുറം 2277, കോഴിക്കോട് 1864, വയനാട് 394, കണ്ണൂര്‍ 748, കാസര്‍ഗോഡ് 683 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,73,221 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,58,310 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,66,154 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,37,296 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,858 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2456 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
    Published by:Jayesh Krishnan
    First published: