• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | സംസ്ഥാനത്ത് ഇന്ന് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 1042 പേര്‍ക്കെതിരെ കേസ്; 370 പേര്‍ അറസ്റ്റില്‍

Covid 19 | സംസ്ഥാനത്ത് ഇന്ന് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 1042 പേര്‍ക്കെതിരെ കേസ്; 370 പേര്‍ അറസ്റ്റില്‍

മാസ്‌ക് ധരിക്കാത്ത 5305 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1042 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 370 പേരാണ്. 1269 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5305 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 20 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

    ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

    തിരുവനന്തപുരം സിറ്റി - 200, 21, 96
    തിരുവനന്തപുരം റൂറല്‍ - 77, 26, 28
    കൊല്ലം സിറ്റി - 343, 20, 11
    കൊല്ലം റൂറല്‍ - 18, 18, 64
    പത്തനംതിട്ട - 10, 10, 68
    ആലപ്പുഴ - 6, 2, 43
    കോട്ടയം - 85, 88, 308
    ഇടുക്കി - 34, 2, 3
    എറണാകുളം സിറ്റി - 53, 18, 5
    എറണാകുളം റൂറല്‍ - 67, 15, 113
    തൃശൂര്‍ സിറ്റി - 0, 0, 4
    തൃശൂര്‍ റൂറല്‍ - 9, 19, 17
    പാലക്കാട് - 21, 26, 48
    മലപ്പുറം - 30, 28, 169
    കോഴിക്കോട് സിറ്റി - 4, 4, 4
    കോഴിക്കോട് റൂറല്‍ - 29, 39, 0
    വയനാട് - 22, 0, 34
    കണ്ണൂര്‍ സിറ്റി - 17, 17, 71
    കണ്ണൂര്‍ റൂറല്‍ - 3, 3, 53
    കാസര്‍ഗോഡ് - 14, 14, 130

    അതേസമയം കേരളത്തില്‍ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,02,33,417 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,586 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 725, കൊല്ലം 1244, പത്തനംതിട്ട 803, ആലപ്പുഴ 1170, കോട്ടയം 880, ഇടുക്കി 458, എറണാകുളം 7420, തൃശൂര്‍ 2289, പാലക്കാട് 2499, മലപ്പുറം 3092, കോഴിക്കോട് 2795, വയനാട് 542, കണ്ണൂര്‍ 1137, കാസര്‍ഗോഡ് 532 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,63,212 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,31,066 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,85,017 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,58,431 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,586 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1704 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
    Published by:Jayesh Krishnan
    First published: