തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7364 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 934 പേരാണ്. 2795 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 14593 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 129 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 281, 33, 42
തിരുവനന്തപുരം റൂറല്‍ - 5006, 77, 241
കൊല്ലം സിറ്റി - 990, 54, 109
കൊല്ലം റൂറല്‍ - 72, 72, 119
പത്തനംതിട്ട - 74, 74, 170
ആലപ്പുഴ - 31, 10, 139
കോട്ടയം - 162, 167, 405
ഇടുക്കി - 83, 19, 17
എറണാകുളം സിറ്റി - 135, 5, 37
എറണാകുളം റൂറല്‍ - 104, 24, 191
തൃശൂര്‍ സിറ്റി - 16, 22, 39
തൃശൂര്‍ റൂറല്‍ - 24, 27, 167
പാലക്കാട് - 65, 66, 151
മലപ്പുറം - 83, 71, 225
കോഴിക്കോട് സിറ്റി - 6, 10, 2
കോഴിക്കോട് റൂറല്‍ - 65, 78, 5
വയനാട് - 46, 0, 77
കണ്ണൂര്‍ സിറ്റി - 67, 67, 265
കണ്ണൂര്‍ റൂറല്‍ - 2, 2, 149
കാസര്‍ഗോഡ് - 52, 56, 245
അതേസമയം സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,83,79,940 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,265 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 979, കൊല്ലം 1205, പത്തനംതിട്ട 457, ആലപ്പുഴ 1456, കോട്ടയം 1271, ഇടുക്കി 368, എറണാകുളം 2308, തൃശൂര്‍ 2418, പാലക്കാട് 1337, മലപ്പുറം 3560, കോഴിക്കോട് 2388, വയനാട് 546, കണ്ണൂര്‍ 1121, കാസര്‍ഗോഡ് 851 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,78,166 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,37,579 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,91,491 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,62,411 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,080 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2510 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.