തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഷൂട്ടിംഗ് നടന്നുവന്ന സംഘത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 'ഡിവോഴ്സ്' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് നടനും അണിയറപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചത്. സിനിമയിലെ അഭിനേതാവായ നടന് പി. ശ്രീകുമാര് കോവിഡ്ബാധയെ തുടര്ന്ന് ആശുപത്രിയില് ചികിത്സയിലാണ്.
ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര കോര്പറേഷന്റെ ആസ്ഥാന ഓഫീസും ഒരാഴ്ചത്തേക്ക് അടച്ചു. ചിത്രത്തിൽ വസ്ത്രാലങ്കാരം നിര്വഹിക്കുന്നയാള്, സ്റ്റില് ഫോട്ടോഗ്രാഫര് എന്നിവര്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട മറ്റ് അണിയറ പ്രവര്ത്തകര് ക്വറന്റൈനിലാണ്.
കോവിഡ് പ്രോട്ടോക്കോള് പാലിച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ് ചിത്രാഞ്ജലി സ്റ്റുഡിയോയില് കഴിഞ്ഞ ദിവസം തുടങ്ങിയത്. സിനിമയുമായി ബന്ധപ്പെട്ടവര് ചലച്ചിത്ര വികസന കോര്പറേഷന്റെ കലാഭവന് ഓഫീസില് എത്തിയിരുന്നതിനാല് അവിടെയും അണുവിമുക്തമാക്കിയ ശേഷം അടച്ചിട്ടു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.