News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 16, 2021, 10:05 AM IST
പ്രതീകാത്മക ചിത്രം
വടക്കൻ ചൈനയിൽ ഐസ്ക്രീം സാമ്പിളുകൾ പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവ്. സംഭവത്തെ തുടർന്ന് ആയിരക്കണക്കിന് ഐസ്ത്രീം പാക്കറ്റുകൾ അധികൃതർ പിടിച്ചെടുത്തു. ടിയാൻജിൻ ദാക്വിയോദാവോ ഫുഡ് കമ്പനിയുടെ ഇതേ ബാച്ച് ഐസ്ക്രീം ഉപയോഗിച്ചവരെ കണ്ടെത്താൻ ടിയാൻജിൻ നഗരസഭാ അധികൃതര്‍ നീക്കം ആരംഭിച്ചു. മൂന്ന് സാമ്പിളുകളാണ് നഗരസഭാ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ മൂന്നും
കോവിഡ് പോസ്റ്റീവായി. ഇതോടെ പാക്കറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു.
Also Read-
കോവിഡ് വാക്സിനേഷൻ ഇന്നു മുതൽ; സജ്ജമാക്കിയിരിക്കുന്നത് 133 കുത്തിവെപ്പ് കേന്ദ്രങ്ങൾഐസ്ക്രീം നിർമാണത്തിന് ഉപയോഗിച്ച പാൽപ്പൊടി ഉൾപ്പെടെയുള്ള ന്യൂസിലാൻഡിൽ നിന്നും ഉക്രെയിനിൽ നിന്നും ഇറക്കുമതി ചെയ്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കമ്പനിയെ 1662 ജീവനക്കാരെയും ക്വറന്റീനിലേക്ക് മാറ്റി. ഇതിൽ 700 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 962 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. സംഭവത്തിൽ ആശങ്കപ്പെടാനില്ലെന്നും ഒരാളിൽ നിന്നും വൈറസ് പടർന്നിരിക്കാനാണ് സാധ്യതയെന്നും ലീഡ്സ് സർവകലാശാലയിലെ വൈറോളജിസ്റ്റ് ഡോ. സ്റ്റീഫൻ ഗ്രിഫിൻ പറഞ്ഞു. നിർമാണ പ്ലാന്റിലെ ശുചിത്വമില്ലായ്മയുമായി ബന്ധപ്പെട്ട പ്രശ്നമായിരിക്കാമിതെന്നും അദ്ദേഹം പറഞ്ഞു.
Also Read-
'കോവിഡ് വാക്സിൻ വന്ധ്യതയ്ക്ക് കാരണമാകുമോ'?
ഐസ്ക്രീം ഏറ്റവും കുറഞ്ഞ താപനിലയിലാണ് സൂക്ഷിക്കുന്നത് എന്നതിനാലും കൊഴുപ്പിന്റെ അംശമുള്ളതിനാലുമാണ്
വൈറസ് ഇത്രയും ദിവസം നിലനിന്നതെന്നാണ് ഡോ. ഗ്രിഫിൻ പറയുന്നത്. കമ്പനിയുടെ ഒരേ ബാച്ചിലെ 4836 ബോക്സുകളിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിൽ 2089 ബോക്സുകൾ അധികൃതരെത്തി മാറ്റി. 2747 ബോക്സുകൾ മാർക്കറ്റുകളിലെത്തി. ഇതിൽ 935 ബോക്സുകളും ടിയാൻജിനിൽ നിന്നും കണ്ടെടുത്തു. 65 എണ്ണം മാത്രമാണ് വിറ്റുപോയത്. ഇവരെ കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. നിർമാണ പ്ലാന്റ് അണുവിമുക്തമാക്കാനുള്ള നടപടികളും അധികൃതർ സ്വീകരിച്ചു.
Published by:
Rajesh V
First published:
January 16, 2021, 10:05 AM IST