Coronavirus LIVE Updates:24 മണിക്കൂറിനിടെ 5609 പോസിറ്റീവ് കേസുകൾ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,12,359
- Published by:Asha Sulfiker
- news18-malayalam
Last Updated:
Coronavirus LIVE Updates: ആഗോള തലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കഴിഞ്ഞു. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 5,085,504 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്
Coronavirus LIVE Updates: കഴിഞ്ഞ 24 മണിക്കൂറിനിടെ 5609 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,12,359 ആയി ഉയർന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇത്രയും വർധനവുണ്ടായിരിക്കുന്നത്. 3435 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 45,300 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ആഗോള തലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കഴിഞ്ഞു. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 5,085,504 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 329,731 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2,021,666 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്.
അതേസമയം ആഗോളതലത്തിൽ രോഗികളുടെ എണ്ണത്തിൽ ലാറ്റിനമേരിക്ക യുഎസിനെ മറികടന്നിരിക്കുകയാണ്. ഈ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട 91000 കേസുകളിൽ മൂന്നിലൊരു ഭാഗവും ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളിൽ നിന്നാണ്.
Location :
First Published :
May 21, 2020 9:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Coronavirus LIVE Updates:24 മണിക്കൂറിനിടെ 5609 പോസിറ്റീവ് കേസുകൾ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,12,359