advertisement

മലപ്പുറത്ത് വിമാനത്താവളത്തിൽ നിന്നും മടങ്ങിയ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി

Last Updated:

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം നടന്നത്

News18
News18
മലപ്പുറം: മൊറയൂർ വാലഞ്ചേരിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ നാലായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മേലാറ്റൂർ വേങ്ങൂർ സ്വദേശി പാറോക്കോടൻ ഇബ്രാഹിം (45) ആണ് ഇന്ന് രാവിലെ മരിച്ചത്. മഞ്ചേരി പുല്ലാര സ്വദേശിയായ ഇദ്ദേഹം കുടുംബത്തോടൊപ്പം മേലാറ്റൂർ ഞാവൽപടിയിലായിരുന്നു താമസം.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം നടന്നത്. ഇബ്രാഹിമിന്റെ മകൻ ബാസിതിനെ സൗദി അറേബ്യയിലേക്ക് യാത്രയാക്കാൻ കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടം നടന്ന ദിവസം തന്നെ കാറിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചിരുന്നു. പാലക്കാട് സ്വദേശിനി സക്കീന (42), ബന്ധുവായ ബാസില (19), കാർ ഓടിച്ചിരുന്ന മണ്ണാർക്കാട് സ്വദേശി ഷിയാസ് (23) എന്നിവരാണ് നേരത്തെ മരണപ്പെട്ടത്.
അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലെത്തിയ മകൻ ബാസിത് യാത്ര ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. നിലവിൽ ചികിത്സയിലുള്ള മറ്റൊരാളുടെ ആരോഗ്യനിലയും ഗുരുതരമാണ്. ഇബ്രാഹിമിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് വിമാനത്താവളത്തിൽ നിന്നും മടങ്ങിയ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി
Next Article
advertisement
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
  • കേരളത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു

  • കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് ഉള്‍പ്പെടാത്ത മിസ്സിംഗ് മിഡില്‍ വിഭാഗത്തിനും പരിരക്ഷ ലഭിക്കും

  • കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി 8425 കോടി രൂപയുടെ സേവനം നല്‍കി

View All
advertisement