COVID 19 നിയന്ത്രണം ലംഘിച്ചു; തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസ്
- Published by:Naseeba TC
- news18-malayalam
Last Updated:
ക്ഷേത്ര ഉത്സവത്തിന് സമാപനം ആയ കൂടിപിരിയൽ ചടങ്ങിന് 200 ലധികം ആളുകളാണ് പങ്കെടുത്തത്. ക്ഷേത്രം ഭാരവാഹികൾക്കും കണ്ടാലറിയുന്ന 60 പേർക്കെതിരെയാണ് കേസ്.
കണ്ണൂർ: കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം ഭാരവാഹികൾക്ക് എതിരെ പോലീസ് കേസെടുത്തു. ക്ഷേത്ര ഉത്സവത്തിന് സമാപനം ആയ കൂടിപിരിയൽ ചടങ്ങിന് 200 ലധികം ആളുകളാണ് പങ്കെടുത്തത്. ക്ഷേത്രം ഭാരവാഹികൾക്കും കണ്ടാലറിയുന്ന 60 പേർക്കെതിരെയാണ് കേസ്.
കണ്ണൂർ ജില്ലയില്‍ കോവിഡ് 19 ബാധ സംശയിച്ച് 25 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ 5 പേര്‍, കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിൽ 11 പേര്‍ , തലശ്ശേരി ജനറൽ ആശുപത്രിയിൽ 9 പേർ എന്നിങ്ങനെയാണ് കണക്കുകൾ.
BEST PERFORMING STORIES: COVID 19 Live Updates | സംസ്ഥാനമെങ്ങും കടുത്ത നിയന്ത്രണങ്ങൾ [NEWS]ഇക്കാര്യത്തിൽ പോളണ്ടിനെ മാതൃകയാക്കിയാലോ? ക്വാറന്റൈനിലുള്ളവർ അധികൃതർക്ക് വീട്ടിൽ നിന്നുള്ള സെൽഫി അയക്കണം [PHOTOS] അടിമുടി ദുരൂഹത; കാസർഗോട്ടെ കോവിഡ് ബാധിതന് എന്തോ മറയ്ക്കാനുണ്ടെന്ന് ജില്ലാ കളക്ടർ [NEWS]
5089 പേര്‍ വീടുകളില്‍ ഐസൊലേഷനിസും കഴിയുന്നു. ഇതുവരെയായി പരിശോധനയ്ക്കയച്ച 133 സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവും 127 എണ്ണം നെഗറ്റീവുമാണ്. 5 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
advertisement
വൈറസ് ബാധ നിയന്ത്രണാതീതമാകാതിരിക്കാൻ ആരോഗ്യവകുപ്പ് അശ്രാന്ത പരിശ്രമം നടത്തുന്നതിനിടെയാണ് നിർദേശങ്ങൾ ലംഘിച്ചുള്ള കൂടിച്ചേരലുകൾ. നിയന്ത്രണങ്ങളും കർശനനിർദേശങ്ങളും ലംഘിച്ചു നിരവധി പേർ കറങ്ങിനടക്കുന്നത് വലിയ വെല്ലുവിളിയായി മാറുകയാണ്.
വീട്ടില്‍ നിരീക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയോ, കൂട്ടംകൂടി ആഘോഷങ്ങള്‍ നടത്തുകയോ ചെയ്താല്‍ രണ്ടര വര്‍ഷം തടവ് ശിക്ഷ വരെ ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാണ് സർക്കാർ നിര്‍ദ്ദേശം.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
Location :
First Published :
March 21, 2020 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 നിയന്ത്രണം ലംഘിച്ചു; തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസ്


