മലപ്പുറം ജില്ലയിൽ കോവിഡ് 19 വ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസം താനൂർ സർക്കിൾ ഇൻസ്പെക്ടറിന് രോഗം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള സമ്പർക്കത്തിൽ നിന്നാണ് സിഐക്ക് രോഗബാധ ഉണ്ടായത്.
വയോധികയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ലോറി ഡ്രൈവറെ ഇദ്ദേഹം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. തൊടുപുഴ സ്വദേശി ജോമോൻ എന്ന പ്രതി കഴിഞ്ഞ മാസം 27ന് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. അന്നുമുതൽ എസ്ഐയും ഒമ്പത് പോലീസുകാരും ക്വാറന്റൈനിൽ ആയിരുന്നു. സിഐക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി അടുത്ത് സമ്പർക്കത്തിലുണ്ടായിരുന്ന പന്ത്രണ്ടോളം പോലീസ് ഉദ്യോഗസ്ഥരും ക്വാറന്റൈനിൽ പ്രവേശിച്ചു.
മലപ്പുറം ജില്ലയില്‍ 261 പേര്‍ക്കാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മുണ്ടേരി, നിലമ്പൂര്‍, എടക്കര മേഖലകളില്‍ നിന്ന് ഉള്ളവരാണ് ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍. കൊണ്ടോട്ടി,നിലമ്പൂര്‍, മലപ്പുറം, അരീക്കോട്, കോട്ടക്കല്‍, പെരുവള്ളൂര്‍ തുടങ്ങി ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മലപ്പുറത്ത് പ്രതിദിന രോഗ ബാധിതരുടെ എണ്ണം 200 കടക്കുന്നത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ബുധനാഴ്ചത്തേത്. രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഞായറാഴച സമ്പൂര്‍ണ ലോക്ക്ഡൗണാണ്.
ജില്ലയില്‍ കൂടുതല്‍ കോവിഡ് സ്പെഷ്യല്‍ ആശുപത്രികളും പ്രവര്‍ത്തനസജ്ജമാകുന്നുണ്ട്. ബുധനാഴ്ച 107 പേരാണ് രോഗമുക്തരായത്. ജില്ലയില്‍ ഇതുവരെ 21 പേർ കോവിഡ് ബാധിതരായി മരിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.