COVID 19 | ഇന്ത്യയിൽ മരണ സംഖ്യ 2,109; രോഗബാധിതർ 62,939
- Published by:Naseeba TC
- news18-malayalam
Last Updated:
19,357 പേരാണ് ഇതുവരെ രോഗമുക്തരായത്. ഇതിൽ ഒരാൾ വിദേശിയാണ്. കോവിഡ് ബാധിതരിൽ 111 പേർ വിദേശികളാണ്.
ന്യൂഡൽഹി: ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,109 ആയി. 62,939 പേർ രോഗബാധിതരാണ്.
24 മണിക്കൂറിനിടയിൽ 128 മരണങ്ങളാണ് രാജ്യത്ത് നടന്നത്. 3,277 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തു.
19,357 പേരാണ് ഇതുവരെ രോഗമുക്തരായത്. ഇതിൽ ഒരാൾ വിദേശിയാണ്. കോവിഡ് ബാധിതരിൽ 111 പേർ വിദേശികളാണ്.
TRENDING:പ്രവാസികളുടെ മടക്കം; ഇന്ന് ദുബായ്, ബഹ്റൈൻ വിമാനങ്ങൾ കേരളത്തിലെത്തും [NEWS]യുഎഇയിൽ 24 മണിക്കൂറിനിടെ 13 മരണം; 781 പോസിറ്റീവ് കേസുകൾ: രോഗബാധിതർ 20000ത്തിലേക്ക് [NEWS]ഒ.എൽ.എക്സ് തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘം കേരളത്തിലും; തൃശൂർ സ്വദേശിക്ക് നഷ്ടമായത് 15,000 രൂപ [NEWS]
ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 779 മരണങ്ങൾ സംസ്ഥാനത്തുണ്ടായെന്നാണ് ഔദ്യോഗിക കണക്കുകൾ. ഗുജറാത്തിൽ 472 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശ്- 215. വെസ്റ്റ്ബംഗാൾ-171, രാജസ്ഥാൻ 106, ഉത്തർപ്രദേശ്-74, ഡൽഹി-73, ആന്ധ്രപ്രദേശ്-44, തമിഴ്നാട്-44 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണ സംഖ്യ.
advertisement
കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ 30 പേർ രോഗം ബാധിച്ച് മരിച്ചു. പഞ്ചാബിൽ 31 മരണവും റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ 9 മരണങ്ങളും ബിഹാർ, കേരളം എന്നിവിടങ്ങളിൽ 4 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ജാർഖണ്ഡ്-3, ഒഡീഷ, ഛണ്ഡീഗഡ്, അസം, ഹിമാചൽ പ്രദേശ്-2, മേഘാലയ, ഉത്തരാഖണ്ഡ്- 1
Location :
First Published :
May 11, 2020 7:23 AM IST