COVID 19| കോഴിക്കോട് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
കുഞ്ഞിന് എങ്ങനെ കോവിഡ് ബാധിച്ചു എന്നതിൽ വ്യക്തതയില്ല.
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് പുലർച്ചെ മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണം. മലപ്പുറം മഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ്.
ജനിച്ചപ്പോൾ തന്നെ ഹൃദ്രോഗവും വളര്‍ച്ചക്കുറവുമുള്ള കുഞ്ഞ് മൂന്നുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുഞ്ഞിന് എങ്ങനെ കോവിഡ് ബാധിച്ചു എന്നതിൽ വ്യക്തതയില്ല. കുഞ്ഞിന്റെ മാതാപിതാക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ കോവിഡ് ബാധ കണ്ടെത്താനായിട്ടില്ല. മാതാപിതാക്കളുടെ പുതിയ പരിശോധനാ ഫലം ഇന്ന് ലഭിക്കും.
കുഞ്ഞിന്റെ സംസ്കാരം പ്രോട്ടോക്കോൾ അനുസരിച്ച് മെഡിക്കൽ കോളേജ് നിയന്ത്രണത്തിൽ നടക്കും.
advertisement
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചവരുടെ എണ്ണം നാലായി. എന്നാൽ പരിയാരം മെഡിക്കൽ കോളേജിൽ മരിച്ച മാഹി സ്വദേശിയുടെ മരണം കേരളത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
Location :
First Published :
April 24, 2020 8:42 AM IST