advertisement

Covid 19 | സംസ്ഥാനത്ത് ഇന്ന് 418 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ഇനി ചികിത്സയിലുള്ളത് 3051പേര്‍ കൂടി

Last Updated:

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 454 പേര്‍ രോഗമുക്തി നേടി.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം:കേരളത്തില്‍ 418 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 95, തിരുവനന്തപുരം 81, കോട്ടയം 44, തൃശൂര്‍ 34, കോഴിക്കോട് 32, പത്തനംതിട്ട 29, ആലപ്പുഴ 22, കൊല്ലം 18, ഇടുക്കി 15, മലപ്പുറം 15, കണ്ണൂര്‍ 13, പാലക്കാട് 10, വയനാട് 8, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 15,864 സാമ്പിളുകളാണ് പരിശോധിച്ചത്.
അടുത്തിടെ സ്ഥിരീകരിച്ച 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 76 മരണങ്ങളുമുള്‍പ്പെടെ ആകെ 79 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,992 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 454 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 58, കൊല്ലം 18, പത്തനംതിട്ട 0, ആലപ്പുഴ 17, കോട്ടയം 70, ഇടുക്കി 42, എറണാകുളം 113, തൃശൂര്‍ 51, പാലക്കാട് 3, മലപ്പുറം 15, കോഴിക്കോട് 44, വയനാട് 11, കണ്ണൂര്‍ 12, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്ത് ഇന്ന് 418 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ഇനി ചികിത്സയിലുള്ളത് 3051പേര്‍ കൂടി
Next Article
advertisement
മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചുവെന്ന് നടൻ സലീം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി
മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചുവെന്ന് നടൻ സലീം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി
  • സലീം കുമാറിന്റെ വിവാദ പ്രസ്താവനയെ തുടർന്ന് NPRD തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി.

  • മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചതിന് സലീം കുമാറിനെ പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്ന് ആവശ്യം.

  • NPRD ചൂണ്ടിക്കാട്ടിയത് പ്രസ്താവന 2016 ഭിന്നശേഷി നിയമവും 2017 മാനസികാരോഗ്യ നിയമവും ലംഘിക്കുന്നു.

View All
advertisement