COVID 19 | 'ഞങ്ങൾക്ക് പറ്റിയ തെറ്റ് നിങ്ങൾക്ക് പറ്റരുത്'; കാസർകോട്ട് നിന്നൊരു മാധ്യമപ്രവർത്തകന്റെ കുറിപ്പ്

Last Updated:

''എല്ലാർവർക്കും സമാധാനം നേരുന്നു. ഞങ്ങൾ കാസർക്കോട്ടാണ് ജീവിക്കുന്നത്. ഇവിടെയുള്ള ജീവിതം ഇപ്പോൾ എങ്ങനെയാണെന്ന് ഞാൻ പറയാം. കാരണം ഞങ്ങളുടെ തെറ്റുകൾ നിങ്ങൾക്ക് പഠമാകണം. ''

വെള്ളിയാഴ്ച മാത്രം കാസർകോട് ജില്ലയിൽ ആറ് പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കാസർകോടിന്റെ കാര്യം വിചിത്രമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വൈറസ് ബാധിച്ച ഒരാൾ നിയന്ത്രണങ്ങളൊന്നുമില്ലാതെ ചുറ്റിക്കറങ്ങിയതാണ് കോവിഡ് ബാധിതരുടെ എണ്ണം കൂടാൻ കാരണം. ഗൾഫിൽ നിന്ന് കരിപ്പൂരിൽ വിമാനമിറങ്ങിയ അദ്ദേഹം അവിടെ താമസിച്ചു. പിന്നെ അവിടെ നിന്ന് കോഴിക്കോടേക്കും അവിടെ നിന്നും കാസർകോടേക്കും പോയി. വിവാഹം അടക്കമുള്ള ചടങ്ങുകളിലും പൊതു പരിപാടികളിലും പങ്കെടുത്തു. ഫുട്ബോൾ, ക്ലബ് പരിപാടി, വീട്ടിലെ ചടങ്ങുകൾ എന്നിവിടങ്ങളിളെല്ലാം എത്തി. ഒട്ടേറെ യാത്ര ചെയ്തു. രണ്ട് എംഎൽഎമാര്‍ കാസർകോട് നിരീക്ഷണത്തിൽ കഴിയുകയാണ്. രോഗി ഇവരിൽ ഒരാള്‍ക്ക് ഹസ്തദാനം നൽകി, ഒരാളെ കെട്ടിപ്പിടിച്ചു.
ഈ സാഹചര്യത്തിൽ മാധ്യമപ്രവർത്തനായ ഷെരീഫ് സാഗർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. കാസർകോട്ട് നിന്ന് ഒരു കത്ത് എന്ന പേരിലാണ് കുറിപ്പ്. തങ്ങൾക്ക് പറ്റിയ തെറ്റ് ആരും ആവർത്തിക്കരുതെന്നാണ് കുറിപ്പിൽ പറയുന്നത്. ഗൾഫിൽ നിന്ന് വന്ന് വീട്ടിൽ ഏകാന്തവാസത്തിൽ കഴിയുന്നതിന് പകരം അയാൾ നാട്ടിലെ ചടങ്ങുകളിൽ പങ്കെടുത്തു. പൊലീസിനെ ആരും അറിയിച്ചതുമില്ല. നിർദേശങ്ങൾ പാലിച്ചിരുന്നെങ്കിൽ തങ്ങൾക്ക് ഈ ഗതി വരികയില്ലായിരുന്നുവെന്നും ഷെരീഫ് സാഗർ പറയുന്നു.
advertisement
[NEWS]
കുറിപ്പ് ഇങ്ങനെ....
കാസർക്കോട്ടു നിന്ന് ഒരു കത്ത്
എല്ലാർവർക്കും സമാധാനം നേരുന്നു.
ഞങ്ങൾ കാസർക്കോട്ടാണ് ജീവിക്കുന്നത്.
ഇവിടെയുള്ള ജീവിതം ഇപ്പോൾ എങ്ങനെയാണെന്ന് ഞാൻ പറയാം.
advertisement
കാരണം ഞങ്ങളുടെ തെറ്റുകൾ നിങ്ങൾക്ക് പഠമാകണം.
ഞങ്ങളിൽ ഒരുത്തൻ ഗൾഫിൽനിന്ന് വന്നു.
ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിച്ച് നേരെ വീട്ടിലെത്തി ഏകാന്തവാസത്തിൽ കഴിയുകയാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നത്.
എന്നാൽ തനിക്ക് കൊറോണയൊന്നും വരില്ലെന്ന അമിത ആത്മവിശ്വാസത്തിൽ അദ്ദേഹം അന്ന് ലോഡ്ജിൽ തങ്ങിയ ശേഷം പിറ്റേന്ന് ട്രെയിനിൽ കാസർക്കോട്ടേക്ക് തിരിച്ചു.
രോഗ ലക്ഷണങ്ങളുണ്ടായിട്ടും അയാൾ നാട്ടിലെ കല്യാണങ്ങളിൽ പങ്കെടുത്തു. എം.എൽ.എമാരെ കെട്ടിപ്പിടിക്കുകയും കൈ കൊടുക്കുകയും ചെയ്തു. ക്ലബ്ബിൽ പോവുകയും ഫുട്‌ബോൾ ടൂർണമെന്റ് കാണുകയും ചെയ്തു. ഞങ്ങളാരും അയാളെ തടഞ്ഞില്ല. ഞങ്ങളാരും ഗൗരവത്തിൽ പൊലീസിനെ വിവരമറിയിച്ചില്ല.
advertisement
കാസർക്കോട്ട് ആറു പേർക്ക് ഇപ്പോൾ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്. ആ എണ്ണം വരും ദിവസങ്ങളിൽ പെരുകിയേക്കാം. നാലായിരത്തിലേറെ പേർ നിരീക്ഷണത്തിലാണ്. ഒരാഴ്ച സർക്കാർ ഓഫീസുകൾ അടച്ചിടുകയാണ്.
രണ്ടാഴ്ച ആരാധനാലയങ്ങൾ തുറക്കില്ല.
കടകൾ രാവിലെ 11 മുതൽ അഞ്ചു വരെ മാത്രം.
ഞങ്ങൾ അതീവ ജാഗ്രതയിലാണ്.
ജനങ്ങൾ ദുഃഖത്തിലാണ്. ഉത്കണ്ഠയിലാണ്. ആശയക്കുഴപ്പത്തിലാണ്.
ഈ പേടി സ്വപ്നം എപ്പോൾ അവസാനിക്കുമെന്ന് മനസ്സിലാകുന്നില്ല.
ഞങ്ങൾ ചെയ്ത തെറ്റ്, ഒരാൾ വിദേശത്തുനിന്ന് വന്നപ്പോൾ ഗൗരവമായി എടുത്തില്ല എന്നതായിരുന്നു.
advertisement
എല്ലാവരും തെറ്റായിരുന്നു ചെയ്തത്.
അത് കൊണ്ട് പറയുകയാണ്. ഇത് തമാശയല്ല. നിങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുക.
ഒന്നു തൊടാനോ അന്ത്യചുംബനം നൽകാനോ കഴിയാതെ നമ്മുടെ ഉറ്റവരും ഉടയവരും നമ്മൾ തന്നെയും ഇയ്യാംപാറ്റകളെ പോലെ മരിച്ചു വീഴാതിരിക്കാൻ അതീവ ജാഗ്രത കൊണ്ടു മാത്രമേ കഴിയൂ.
എല്ലാം നിസ്സാരമായി കണ്ടതിന്റെ വിലയാണ് ഞങ്ങൾ കൊടുക്കുന്നത്. അത്‌കൊണ്ട് ഞങ്ങൾക്ക് പറ്റിയ തെറ്റ് നിങ്ങൾക്ക് പറ്റരുത്.
വിദേശത്തുനിന്ന് വന്നവർ ഇറങ്ങി നടക്കുന്നുണ്ടെങ്കിൽ അധികാരികളെ വിവരമറിയിക്കുക.
രോഗലക്ഷണമുള്ളവരും അല്ലാത്തവരും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക.
advertisement
അല്ലെങ്കിൽ നമുക്കിത് പിടിച്ചാൽ കിട്ടാതെയാവും.
നേരത്തെ നിർദ്ദേശങ്ങൾ പാലിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു.
നിങ്ങളും, നിങ്ങളുടെ പ്രിയപ്പെട്ടവരും സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കുക.
നന്ദി.
-ഷെരീഫ് സാഗർ
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | 'ഞങ്ങൾക്ക് പറ്റിയ തെറ്റ് നിങ്ങൾക്ക് പറ്റരുത്'; കാസർകോട്ട് നിന്നൊരു മാധ്യമപ്രവർത്തകന്റെ കുറിപ്പ്
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement