പ്രകൃതീ നിന്റെ വികൃതി എന്ത് തകൃതി; മൂന്നാം തവണയും വിവാഹം മാറ്റിവെച്ച് യുവമിഥുനങ്ങൾ
- Published by:Chandrakanth viswanath
- news18-malayalam
Last Updated:
തീയതി നിശ്ചയിക്കുമ്പോഴേക്കും പ്രകൃതി വില്ലനാകും. ഒന്നല്ല മൂന്നു തവണയാണ് പ്രകൃതി വിവാഹത്തിന് തടസ്സമായത്.
കോഴിക്കോട്: മലയാളത്തിലെ ചില നടന്മാരുടെ സിനിമ റിലീസ് ആകുന്നതിനെക്കുറിച്ച് പറയുന്നത് പോലെയാണ് പ്രേമിന്റെയും സാന്ദ്രയുടെയും വിവാഹം. തീയതി നിശ്ചയിക്കുമ്പോഴേക്കും പ്രകൃതി വില്ലനാകും. ഒന്നല്ല മൂന്നു തവണയാണ് അവരുടെ വിവാഹത്തിന് പ്രകൃതി തടസ്സമായത്. ആദ്യം നിപ്പ, പിന്നെ പ്രളയം, ഇപ്പോൾ കോവിഡ്. രണ്ടു കൊല്ലത്തിനിടെ മൂന്നു തവണയാണ് ഇവരുടെ വിവാഹം മാറ്റിവയ്ക്കേണ്ടിവരുന്നത്.
എരഞ്ഞിപ്പാലം അരിയിൽ പ്രേം ചന്ദ്രന്റയും (26) എ.വി.സാന്ദ്ര സന്തോഷിന്റെയും (23) വിവാഹമാണ് മാറ്റിവച്ചത്. ഞായറാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. അയൽവാസികളും കുട്ടിക്കാലംതൊട്ട് അറിയുന്നവരാണ് ഇരുവരും. ഏറെക്കാലമായി പ്രണയത്തിലായ ഇവരുടെ വിവാഹം രണ്ടു വർഷം മുൻപാണ് വീട്ടുകാർ തീരുമാനിച്ചത്.
2018 മേയ് 20ന് വിവാഹം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ മേയ് ആദ്യം കോഴിക്കോട്ട് നിപ്പ പൊട്ടിപുറപ്പെട്ടു. മേയ് രണ്ടാം വാരമായതോടെ ജില്ലയിൽ ഭയം നിറഞ്ഞു. ആരും പുറത്തിറങ്ങാതായി. ഇതോടെ കല്യാണം മാറ്റിവയ്ക്കേണ്ട അവസ്ഥയായി. പിന്നെ പ്രേമിന്റെ അടുത്ത ബന്ധു മരിച്ചു.ഒരു വർഷം കല്യാണം നടത്താൻ കഴിയാത്ത സ്ഥിതിയായി.
advertisement
You may also like:COVID 19| ബഹ്റൈനിലും ജുമുഅ നിര്‍ത്തിവെക്കുന്നു; നമസ്കാരം വീട്ടില്‍ നിര്‍വഹിക്കാൻ ആഹ്വാനം [NEWS]കോവിഡ് 19: സർക്കാർ ജീവനക്കാർ ഒന്നിടവിട്ട ദിവസം പ്രവൃത്തി ദിനം; ശനിയാഴ്ച പൊതുഅവധി [NEWS]അമലാ പോൾ വിവാഹിതയായി; രാജസ്ഥാനി വേഷത്തിൽ വധൂവരൻമാർ [PHOTOS]
പിന്നീട് 2019 ഓണക്കാലത്ത് കല്യാണം നടത്താനായിരുന്നു തീരുമാനിച്ചത്. പക്ഷേ പ്രളയ ദുരന്തം കാരണം ആ മുഹൂർത്തം വെള്ളത്തിലായി. ഒക്ടോബർ വരെ ദുരിതം നീണ്ടു. അങ്ങനെ 2020 മാർച്ച് 20, 21 തീയതികളിലായി കല്യാണ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചു.എന്നാൽ കോവിഡ് 19 വില്ലനായെത്തി.
advertisement
ഞായറാഴ്ച കല്യാണത്തിനായി ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നു. വിവാഹത്തിനും റിസപ്ഷനുമായി ഒട്ടേറെ പേരെ ക്ഷണിക്കുകയും ചെയ്തു.
കുടുംബത്തിൽ ഏതാനും വർഷങ്ങൾക്കുശേഷം നടക്കുന്ന ആദ്യവിവാഹമായതിനാൽ അത് ആഘോഷമായി നടത്തി പങ്കെടുക്കണമെന്ന് എല്ലാ കുടുംബക്കാർക്കും ആഗ്രഹമുണ്ട്. അതുകൊണ്ടാണ് കല്യാണം ഇത്തവണയും നീട്ടിയതെന്ന് അവരുടെ പക്ഷം.
എന്തായാലും ഒന്നു മുടങ്ങിയാൽ മൂന്നല്ല, വരുന്ന സെപ്റ്റംബറിൽ കല്യാണം നടത്തുമെന്ന് തീരുമാനിച്ച് കാത്തിരിക്കുകയാണ് ഇരുവരുടെയും വീട്ടുകാർ. അതു വരെ ഇരുവർക്കും പ്രണയമണിത്തൂവൽക്കൊഴിയും പവിഴ മഴ !
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 20, 2020 6:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
പ്രകൃതീ നിന്റെ വികൃതി എന്ത് തകൃതി; മൂന്നാം തവണയും വിവാഹം മാറ്റിവെച്ച് യുവമിഥുനങ്ങൾ