COVID 19 | കൈയടിവേണ്ടേ? നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസിക്ക് അമ്മയുടെ മരണാനന്തര ക്രിയക്കുള്ള സാധനങ്ങളുമായി പൊലീസ്

Last Updated:

പ്രവാസിയുടെ അമ്മയുടെ മരണാനന്തര ക്രിയകൾക്ക് അത്യാവശ്യമുള്ള സാധനങ്ങൾ കിട്ടാൻ എല്ലാവഴികളും അടഞ്ഞപ്പോൾ സഹായത്തിനെത്തിയത് കസബ ജനമൈത്രി പൊലീസ്.

കോഴിക്കോട്: ആപത്ത് കാലത്ത് കേരള പൊലീസ് ഒപ്പമുണ്ടാകുമെന്നതിന് ഇതിൽപരം തെളിവ് വേണോ? നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസിയുടെ അമ്മയുടെ മരണാനന്തര ക്രിയകൾക്ക് അത്യാവശ്യമുള്ള സാധനങ്ങൾ കിട്ടാൻ എല്ലാവഴികളും അടഞ്ഞപ്പോൾ സഹായത്തിനെത്തിയത് കസബ ജനമൈത്രി പൊലീസ്. പൊലീസിനെ പ്രശംസ കൊണ്ടുമൂടുകയാണ് കോഴിക്കോട് സ്വദേശിയും ദുബായിലെ ബാങ്ക് ഉദ്യോഗസ്ഥനുമായ ആനന്ദ് രാമസ്വാമി. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം പൊലീസിന് നന്ദി പറഞ്ഞിരിക്കുന്നത്.
ആനന്ദിന്റെ അമ്മ ഗീതാ നാരായണൻ മാർച്ച് 15നാണ് മരിച്ചത്. 16ന് രാവിലെ 7.45ന് ആനന്ദും സഹോദരൻ സൂര്യനാരായണനും കുടുംബസമേതം വിദേശത്ത് നിന്ന് കോഴിക്കോട് വിമാനമിറങ്ങി. വിദേശത്തുനിന്നുള്ളവർ വീട്ടിൽത്തന്നെ കഴിയണമെന്ന് നിർദേശമുള്ളതിനാൽ മരണാനന്തരച്ചടങ്ങുകൾക്കുള്ള സാധനങ്ങൾ ലഭിക്കാൻ പ്രയാസമായി. 13 ദിവസത്തേക്ക് പ്രത്യേക ചടങ്ങുകൾ നടത്തേണ്ടതുണ്ട്. പൂജാദ്രവ്യങ്ങൾ വിൽക്കുന്ന കടകളിലും മറ്റും ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനിടെയാണ് ദിവസവും ഫോൺവിളിച്ച് ആവശ്യങ്ങൾ തിരക്കുന്ന ജനമൈത്രി പൊലീസിനോട് സങ്കടം പറഞ്ഞത്.
advertisement
[NEWS]
സാധനങ്ങൾ വീട്ടിലെത്തിക്കാൻ പൊലീസും ചില കടക്കാരോട് പറഞ്ഞെങ്കിലും അവർ തയ്യാറായില്ല. സാധനങ്ങൾ വാങ്ങി ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ ടി നിറാസും യു പി ഉമേഷും ഓട്ടോ വിളിച്ചെങ്കിലും അവർ തലയൂരി. മടിച്ചുനിൽക്കാതെ
advertisement
പൊലീസുകാർ ബൈക്കിൽ ഓല, കുരുത്തോല, തെങ്ങിൻപൂക്കുല, പൂജാ സാധനങ്ങൾ, പുഷ്പങ്ങൾ എന്നിവയൊക്കെയായി ചാലപ്പുറം ഗണപത് ഗേൾസ് ഹൈസ്‌കൂളിനു സമീപമുള്ള പ്രശാന്തിയെന്ന വീട്ടിലെത്തി. മുഖാവരണം ഉണ്ടെന്നതിന്റെമാത്രം ധൈര്യത്തിലാണ് ഇവർ എത്തിയത്. വാക്കുകളിലൊതുക്കാനാവാത്ത സന്തോഷത്തോടെയാണ് ആനന്ദ് രാമസ്വാമി ഈ അസാധാരണസഹായം സ്വീകരിച്ചത്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | കൈയടിവേണ്ടേ? നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസിക്ക് അമ്മയുടെ മരണാനന്തര ക്രിയക്കുള്ള സാധനങ്ങളുമായി പൊലീസ്
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement