'സീരിയൽ താരങ്ങൾക്ക് കോവിഡ്': വാർത്ത വ്യാജം; സീരിയലുകൾ ചിത്രീകരണം നിർത്തിയതെന്തുകൊണ്ട്?

Last Updated:

രോഗബാധ സംബന്ധിച്ച് നൽകിയ അറിയിപ്പിൽ താരങ്ങളുടെ പേരും ഉൾപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.

തിരുവനന്തപുരം: സീരിയൽ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത വ്യാജം. അതേസമയം താരങ്ങൾ ഒഴികെയുള്ള അണിയറ പ്രവർത്തകർക്ക് കോവി ഡ് സ്ഥിരീകരിച്ചു.  ചാക്കോയും മേരിയും, കൂടത്തായി, ഞാനും നീയും എന്നീ മൂന്ന് ജനപ്രിയ സീരിയലുകളിലെ അണിയറ പ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സംബന്ധിച്ച് നൽകിയ അറിയിപ്പിൽ താരങ്ങളുടെ പേരും ഉൾപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.
കൊച്ചിയിൽ ഷൂട്ടിങ്ങ് നടക്കുന്ന ചാക്കോയും മേരിയും എന്ന സീരിയിലിൻ്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ 23 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ താരങ്ങൾ ആരും ഉൾപ്പെട്ടിട്ടില്ല. ഈ സീരിയലിന്റെ സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും ഉൾപ്പെടെ 25 പേർ  ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീനിലാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ഗിരീഷ് കോന്നി സംവിധാനം ചെയ്യുന്ന കൂടത്തായി എന്ന സീരിയലിൻ്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. യൂണിറ്റിലെ ലൈറ്റ് മാനാണ് കോവിഡ‍് സ്ഥിരീകരിച്ചത്. 55 പേർക്ക് നടത്തിയ കോവിഡ് ടെസ്റ്റിൽ 54 പേരുടെയും ഫലം നെഗറ്റീവായി.
advertisement
ഡോ. ജനാർദനൻ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന നീയും ഞാനും എന്ന സീരിയലിൻ്റെ ലൊക്കേഷനിലെ ആറ്  പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ആർട്ട് അസിസ്റ്റൻ്റായിരുന്ന, പിന്നീട് സെറ്റിൽ വരാതിരുന്ന ഒരാൾക്ക് അസുഖമാണെന്ന് അറിഞ്ഞതിനെത്തുടർന്ന് എല്ലാവർക്കും ആന്റിജൻ ടെസ്റ്റ് നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് ആറ് പേരുടെ ഫലം നെഗറ്റീവായത്. ഈ സാഹചര്യത്തിൽ ഷൂട്ടിങ്ങ് നിർത്തിവയ്ക്കുകയും ലൊക്കേഷനിലെ മുഴുവൻ പേരേയും ക്വറന്റീനിലാക്കുകയും ചെയ്തതായി മലയാളം ടെലിവിഷൻ ഫ്രെട്ടേർണിറ്റി അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് ലോക് ഡ‍ൗൺ പ്രഖ്യാപിച്ചതോടെ സീരിയൽ ചിത്രീകരണം ഏറെക്കാലം മുടങ്ങിയിരുന്നു.കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതിനു പിന്നാലെയാണ് സീരിയൽ ചിത്രീകരണം പുനരാരംഭിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
'സീരിയൽ താരങ്ങൾക്ക് കോവിഡ്': വാർത്ത വ്യാജം; സീരിയലുകൾ ചിത്രീകരണം നിർത്തിയതെന്തുകൊണ്ട്?
Next Article
advertisement
Lokah| എഴുതി സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തതെന്തുകൊണ്ട്?; 'ലോക' ക്രെഡിറ്റ് വിവാദത്തിൽ രൂപേഷ് പീതാംബരന്‍
എഴുതി സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തതെന്തുകൊണ്ട്?; 'ലോക' ക്രെഡിറ്റ് വിവാദത്തിൽ രൂപേഷ് പീതാംബരന്‍
  • 'ലോക' സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള വിവാദത്തിൽ രൂപേഷ് പീതാംബരൻ പ്രതികരിച്ചു.

  • സിനിമയുടെ വിജയത്തിൽ സംവിധായകന്റെ സംഭാവനയെ കുറിച്ച് ആരും പറയാത്തതിനെ കുറിച്ച് രൂപേഷ് ചോദിച്ചു.

  • ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രൂപേഷ് പീതാംബരന്റെ പ്രതികരണം, സംവിധായകന്റെ സംഭാവനയെ കുറിച്ച്.

View All
advertisement