COVID 19| തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു; സംസ്ഥാനത്ത് ഇതാദ്യം
- Published by:user_49
- news18-malayalam
Last Updated:
കോവിഡ് മൂലം ഡോക്ടര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് കേരളത്തില്‍ ആദ്യമാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ കെബിഎം ക്ലിനിക്ക് എന്ന സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന ഡോ. എം.എസ് ആബ്ദീനാണ് മരിച്ചത്. 73 വയസായിരുന്നു. കോവിഡ് മൂലം ഡോക്ടര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് കേരളത്തില്‍ ആദ്യമാണ്.
ശനിയാഴ്ച വരെ ഡോക്ടർ ആബ്ദീന്‍ രോഗികളെ ശുശ്രൂഷിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. വെന്‍റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ആബീദ്ന്‍ ഇന്ന് രാവിലെയാണ് മരിക്കുന്നത്.
കൂടാതെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി നാല് പേർ കൂടി കോവിഡ് ബാധിച്ച് ഇന്ന് മരിച്ചു. തിരുവനന്തപുരത്ത് കാഞ്ഞിരംകുളം സ്വദേശി ബ്രിജി മരിച്ചു. കാന്‍സര്‍ ബാധിതയായിരുന്ന കായംകുളം പത്തിയൂര്‍ക്കാല സ്വദേശിനി റജിയാ ബീവി (59) ആലപ്പുഴയില്‍ മരിച്ചു. അടൂര്‍ സ്വദേശി ഭാസ്കരനാണ് പത്തനംതിട്ടയില്‍ മരിച്ചത്. പന്തളം സ്വദേശി കൃഷ്ണന്‍ (85) പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ചു.
Location :
First Published :
September 20, 2020 4:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു; സംസ്ഥാനത്ത് ഇതാദ്യം