വാഷിങ്ടൺ: അദൃശ്യ ശസ്ത്രുവിന്റെ ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പേൾ ഹാർബർ ആക്രമണത്തേക്കാളും 2001 സെപ്റ്റംബർ 11 ന് നടന്ന ആക്രമണത്തേക്കാളും വലിയ ദുരന്തമാണ് അമേരിക്ക ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നതെന്നും ട്രംപ്.
രാജ്യം നേരത്തേ പല ആക്രമണങ്ങളും നേരിട്ടിട്ടുണ്ടെങ്കിലും ഇപ്പോഴത്തേത് പോലുള്ളത് ഇതിനു മുമ്പുണ്ടായിട്ടില്ല. ആരോഗ്യപ്രവർത്തകരുമായുള്ള കൂടിക്കാഴ്ച്ചക്കിടയിലാണ് കോവിഡ് 19 നെ കുറിച്ചുള്ള ട്രംപിന്റെ പരാമർശം.
അദൃശ്യനായ ശത്രുവിന്റെ യുദ്ധം എന്നാണ് കൊറോണവൈറസിനെ ട്രംപ് വിശേഷിപ്പിച്ചത്. തടയാമായിരുന്ന ആക്രമണമായിരുന്നു ഇതെന്നും ട്രംപ് പറഞ്ഞു.
പേൾ ഹാർബർ ആക്രമണത്തിലും വേൾഡ‍് ട്രേഡ് സെന്റർ ആക്രമണത്തിലും കൊല്ലപ്പെട്ടവരേക്കാൾ കൂടുതൽ പേർ ഇപ്പോൾ മരിച്ചു.
TRENDING:പനിയുള്ളവർ എത്തിയാൽ യന്ത്രം ശബ്ദിക്കും; കൊച്ചി വിമാനത്താവളത്തിലും തെർമൽ സ്കാനിങ്ങ് സിസ്റ്റം [NEWS]ഷാപ്പിലിരുന്നു കള്ളുകുടി നടക്കില്ല; കള്ള് പാഴ്‌സല്‍ നല്‍കിയേക്കും [NEWS]കിം ജോങ് ഉന്നിന് അപരനോ? പുതിയതും പഴയതുമായ ഫോട്ടോകളിൽ വ്യത്യാസമുണ്ടെന്ന് ട്വിറ്ററിൽ ചർച്ച സജീവം [NEWS]
മറ്റു ശത്രുക്കളെ അമേരിക്ക വേണ്ട രീതിയിൽ കൈകാര്യം ചെയ്തു. അദൃശ്യനായതിനാൽ തന്നെ ഈ ശത്രു കൂടുതൽ അപകടകാരിയാണ്. എന്നാൽ ഇതിനെതിരെയും നാം മികച്ച രീതിയിലാണ് പോരാടുന്നതെന്നും ആരോഗ്യപ്രവർത്തകരുമായുള്ള കൂടിക്കാഴ്ച്ചയിൽ ട്രംപ് പറഞ്ഞു.
ബുധനാഴ്ച്ച വരെയുള്ള കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച് 72,000 പേരാണ് അമേരിക്കയിൽ മരിച്ചത്. 12 ലക്ഷത്തിലധികം പേർ രോഗബാധിതരാണ്. കോവിഡ് ബാധയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം മൂന്ന് കോടിയിലധികം പേരാണ് തൊഴിൽരഹിത ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിരിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ അമേരിക്കയെ കാത്തിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മൈനസ് 15 മുതൽ 20 ശതമാനം വളർച്ചയാണ് ഈ സാമ്പത്തിക വർഷം ഉണ്ടാകുകയെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.