കൊച്ചി: കോവിഡ് Covid 19) ബാധിതര്‍ക്കായി എറണാകുളം ജില്ലയില്‍ പ്രാദേശികതലത്തില്‍ 17 ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍(ഡിസിസി) കൂടി ആരംഭിക്കും. പത്തു ഗ്രാമപഞ്ചായത്തുകളിലും ഏഴു നഗരസഭകളിലുമാണു സെന്ററുകള്‍ ആരംഭിക്കുക.
ഫ്രെബുവരി നാലു മുതല്‍ സെന്ററുകളുടെ പ്രവര്‍ത്തനം തുടങ്ങും. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപന അധ്യക്ഷരുടെ യോഗത്തില്‍ ഡിസിസികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു.
ഡിസിസികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു നഗരസഭകള്‍ക്കായി 35 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തുകള്‍ക്കായി 50 ലക്ഷം രൂപയും അനുവദിച്ചു. ഡിസിസികളില്‍ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ദിവസവും സന്ദര്‍ശനം നടത്തും.
അടിയന്തര സാഹചര്യം വന്നാല്‍ രോഗികളെ മാറ്റുന്നതിനായി ആംബുലന്‍സ് സേവനവും ഉറപ്പുവരുത്തുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.ഗ്രാമ പഞ്ചായത്തുകളിലെ ഡിസിസി കളില്‍ 507 പേര്‍ക്കും നഗരസഭകളില്‍ 685 പേര്‍ക്കും ഉള്‍പ്പെടെ 1192 കിടക്കകളാണ് ഒരുക്കുന്നത്.
കുട്ടികള്‍ക്കുള്ള വാക്സിനേഷന് വേഗത്തിലാക്കാനും നടപടി
ജില്ലയില്‍ 15 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷന് നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനം. ഇതിനായി പ്രത്യേക വാക്സിനേഷന് കേന്ദ്രങ്ങള്‍ സജ്ജമാക്കണം. റസിഡന്റ്സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കൂടുതല്‍ കുട്ടികളിലേക്ക് വാക്സിന് എത്തിക്കണമെന്നും കളക്ടര്‍ ജാഫര്‍ മാലിക് യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനായി 56 സെക്ടറല്‍ മജിസ്ട്രേറ്റു മാരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയതായും കളക്ടര്‍ വ്യക്തമാക്കി. 95 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോവിഡ് പോസിറ്റീവായ ഡയാലിസിസ് രോഗികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ആലുവ ജില്ലാ ആശുപത്രിയില്‍ പുതിയ ഡയാലിസിസ് മെഷീന് സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് അപകടങ്ങള്‍ ഉള്‍പ്പടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ വന്നാല്‍ ചികിത്സിക്കുന്നതിനായി അമ്പലമുകള്‍ കോവിഡ് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി. ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭിക്കും.
Covid 19| സംസ്ഥാനത്ത് ഇന്ന് 52,199 പേര്‍ക്ക് കോവിഡ്; ടിപിആർ 41.88
ഗ്രാമപഞ്ചായത്തുകള്‍-സെന്റര്‍-കിടക്കകളുടെ എണ്ണംഎന്നീ ക്രമത്തില്‍ ചുവടെ
ചേരാനല്ലൂര്‍ (സെന്റ് ജെയിംസ് ചര്‍ച്ച് യാക്കോബിയന്‍ പാരിഷ് ഹാള്‍ - 35 കിടക്കകള്‍), എടത്തല (ശാന്തിഗിരി ആശ്രമം എടത്തല -40), കടുങ്ങല്ലൂര്‍ (അന്‍വര്‍ മെമ്മോറിയല്‍ പാലിയേറ്റീവ് കെയര്‍ വെസ്റ്റ് കടുങ്ങല്ലൂര്‍ - 42), മുളന്തുരുത്തി(സെന്റ് ജോര്‍ജ് ചര്‍ച്ച് പാരീഷ് ഹാള്‍-70), പായിപ്ര (മുടവൂര്‍ കമ്യൂണിറ്റി ഹാള്‍-28), പള്ളിപ്പുറം (എസ്.സി കമ്യൂണിറ്റി ഹാള്‍-22), തിരുമാറാടി (ടാഗോര്‍ ഹാള്‍-40), തിരുവാണിയൂര്‍ (സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് ജാക്കോബൈറ്റ് കത്തീഡ്രല്‍ ഹാള്‍ നീറമുകള് -50), വാരപ്പെട്ടി (വാരപ്പെട്ടി കമ്യൂണിറ്റി ഹാള്‍-30), നെടുമ്പാശ്ശേരി (സിയാല്‍ - 150).
നഗരസഭകള്‍-സെന്റര്‍-കിടക്കകളുടെ എണ്ണംഎന്നീ ക്രമത്തില്‍ ചുവടെ
ആലുവ (മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ ആലുവ-50), ഏലൂര്‍ (എസ്.സി കമ്യൂണിറ്റി ഹാള്‍-40), കൊച്ചി (മട്ടാഞ്ചേരി ടൗണ്‍ ഹാള്‍, പളളുരുത്തി ഗവ.ഹോസ്പിറ്റല്‍ -150), കൂത്താട്ടുകുളം (സി.എച്ച്.സി. ഹാള്‍- 90), മരട് (ഇ.കെ.നയനാര്‍ ഹാള്‍-75), തൃക്കാക്കര (തെങ്ങോട് വനിതാ വ്യവസായ കേന്ദ്രം - 200), തൃപ്പൂണിത്തുറ (ഒ.ഇ.എന്‍ ബില്‍ഡിംഗ് വാര്‍ഡ് നമ്പര്‍ 33- 80).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.