ചൈനയിൽ കോവിഡ് വ്യാപനം; രോഗികളെ പരിചരിച്ച് തളർന്ന ഡോക്ടര്‍ കുഴഞ്ഞു വീണു; വീഡിയോ വൈറൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
അടുത്ത 90 ദിവസത്തിനുള്ളില്‍ ചൈനയിലെ 60 ശതമാനത്തിലധികം പേരെയും കോവിഡ് ബാധിക്കാന്‍ സാധ്യതയെന്ന് കണക്കുകൾ
കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനിടെ ചൈനയിലെ ആശുപത്രികളില്‍ നിന്ന് നിരവധി വീഡിയോകള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ രോഗികളെ പരിചരിക്കുന്നതിനിടെ ക്ഷീണിതനായി കസേരയില്‍ കുഴഞ്ഞുവീഴുന്ന ഒരു ഡോക്ടറുടെ വീഡിയോയാണ് പുറത്തുവരുന്നത്. ദി ടെലിഗ്രാഫ് ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മറ്റൊരു വീഡിയോയില്‍, ഓട്ടോമേറ്റഡ് മെഷീനുകളില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും സിപിആര്‍ സ്വീകരിക്കുന്ന നിരവധി കോവിഡ് രോഗികള്‍ തറയില്‍ കിടക്കുന്നതും കാണാം. ഡിസംബര്‍ 14നാണ് സംഭവം നടന്നത്. ആശുപത്രിയില്‍ രോഗികള്‍ ക്യൂ നില്‍ക്കുകയാണ്. ഓരോ രോഗികളെയും മാറിമാറി ഡോക്ടര്‍ പരിശോധിക്കുന്നതും വീഡിയോയില്‍ കാണാം.
advertisement
12月19日北京,医疗挤兑现状,全部是老年人。 pic.twitter.com/kRQ9mgpLlW
— iPaul🇨🇦🇺🇦 (@iPaulCanada) December 20, 2022
പെട്ടെന്ന് ഡോക്ടര്‍ കസേരയില്‍ കുഴഞ്ഞുവീഴുകയാണ്. ഇതുകണ്ട സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ കസേരയില്‍ നിന്ന് എഴുന്നേല്‍പ്പിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം, ആശുപത്രികളിലെ തിരക്ക് വര്‍ധിക്കുന്നതുകൊണ്ട്, നേരിയ ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന സന്ദേശം ജീവനക്കാര്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
അടുത്ത 90 ദിവസത്തിനുള്ളില്‍ ചൈനയിലെ 60 ശതമാനത്തിലധികം പേരെയും ലോകജനസംഖ്യയുടെ 10 ശതമാനം പേരെയും കൊവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ മാസം ചൈനയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കാന്‍ തുടങ്ങിയത്. ആശുപത്രികളിലും രോഗികള്‍ക്ക് കിടക്കാന്‍ സ്ഥലമില്ലാത്ത സാഹചര്യമാണുള്ളത്.
Location :
First Published :
December 21, 2022 7:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ചൈനയിൽ കോവിഡ് വ്യാപനം; രോഗികളെ പരിചരിച്ച് തളർന്ന ഡോക്ടര്‍ കുഴഞ്ഞു വീണു; വീഡിയോ വൈറൽ


