നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീട്ടുന്നത് വരും ദിവസങ്ങളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്; മുഖ്യമന്ത്രി

  സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീട്ടുന്നത് വരും ദിവസങ്ങളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്; മുഖ്യമന്ത്രി

  നരഗങ്ങളില്‍ ഏര്‍പ്പെടുത്തിയതുപോലുള്ള നിയന്ത്രണങ്ങള്‍ ഗ്രാമപ്രദേശത്തും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി

  പിണറായി വിജയൻ

  പിണറായി വിജയൻ

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീട്ടുന്നത് വരും ദിവസങ്ങളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്തായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് മെയ് ഒന്‍പതു വരെയാണ്. വരും ദിവസങ്ങളിലെ സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമാകും നിയന്ത്രണം നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക'മുഖ്യമന്ത്രി പറഞ്ഞു.

   സംസ്ഥാനത്തും ഗ്രാമീണ മേഖലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെന്നും കര്‍ശന നിയന്ത്രണം ഇവിടെയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗം ഗ്രാമീണ മേഖലയിലേക്കും വ്യാപിച്ചു. ഇത് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായി. കേരളത്തെ സംബന്ധിച്ച് മറ്റു സംസ്ഥാങ്ങളേക്കാള്‍ മികച്ച രീതിയില്‍ ആരോഗ്യ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാലും നരഗങ്ങളില്‍ ഏര്‍പ്പെടുത്തിയതുപോലുള്ള നിയന്ത്രണങ്ങള്‍ ഗ്രാമപ്രദേശത്തും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

   Also Read-COVID 19 | സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

   നിയന്ത്രണങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ ഗ്രാമപ്രദേശങ്ങളിലും നടപ്പാക്കും. ഹോംക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശം പൂര്‍ണ്ണമായും പാലിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടോ പ്രശ്‌നങ്ങളോ നേരിടുന്നുണ്ടെങ്കില്‍ വാര്‍ഡ് മെമ്പര്‍മാരുമായോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

   അതേസമയം സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,62,97,517 സാമ്പിളുകളാണ് പരിശോധിച്ചത്.

   തൃത്താലയ്ക്ക് ഇനി എന്തെല്ലാം വേണമെന്ന് വ്യക്തമാക്കി വിടി ബൽറാം; സാധാരണ പൗരനായി നാട്ടിൽ
   തന്നെയുണ്ടാകുമെന്നും ബൽറാം

   118 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തൃശൂര്‍ 17, തിരുവനന്തപുരം 13, പത്തനംതിട്ട 11, കൊല്ലം, വയനാട് 9 വീതം, കാസര്‍ഗോഡ് 8, പാലക്കാട് 6, എറണാകുളം 4, മലപ്പുറം 3, കോട്ടയം, ഇടുക്കി, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,148 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1989, കൊല്ലം 1557, പത്തനംതിട്ട 751, ആലപ്പുഴ 2261, കോട്ടയം 3890, ഇടുക്കി 913, എറണാകുളം 4235, തൃശൂര്‍ 1686, പാലക്കാട് 951, മലപ്പുറം 2125, കോഴിക്കോട് 3934, വയനാട് 250, കണ്ണൂര്‍ 1490, കാസര്‍ഗോഡ് 116 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,56,872 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,39,257 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,59,744 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,31,629 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,115 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3253 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
   Published by:Jayesh Krishnan
   First published:
   )}