KK Shailaja| മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Last Updated:

ഹൈദരാബാദില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.

kk-shailaja
kk-shailaja
തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രിയും (Former Health Minister) മട്ടന്നൂര്‍ എംഎല്‍എയുമായ കെ കെ ശൈലജ ടീച്ചര്‍ക്ക് (KK Shailaja Teacher) കോവിഡ് (Covid 19) സ്ഥിരീകരിച്ചു. ഹൈദരാബാദില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. കോവിഡ് കേസുകളിൽ 100 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്, ആരോഗ്യ പ്രവർത്തകർക്കിടയിലും കോവിഡ് വ്യാപനം ശക്തമാണെന്നും സാഹചര്യം നേരിടാൻ വേണ്ടുന്ന തയാറെടുപ്പുകൾ വിലയിരുത്തിയതായും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് കേസുകളുടെ വർധനവുണ്ടെന്നും മന്ത്രി പറഞ്ഞു. മുന്നിൽ ഉയർന്നു വരുന്ന പ്രതിസന്ധിയെ നേരിടാൻ കോവിഡ് പ്രോട്ടോകോൾ അനിവാര്യമാണെന്നും മുന്നൊരുക്കത്തിന്റെ ഭാഗമായി 13 കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 416.63 മെട്രിക് ടൺ ഓക്സിജൻ കരുതൽ ശേഖരമുണ്ടെന്നും രോഗ പരിശോധന നടത്തുന്നതിന് കേന്ദ്ര മാർഗനിർദ്ദേശം പാലിക്കുമെന്ന് മന്ത്രി അറിയിച്ചു.
advertisement
അനാവശ്യ യാത്ര ഒഴിവാക്കണമെന്നും മന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. 20 മുതൽ 40 വയസ്സ് വരെയുള്ള പ്രായക്കാരിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് പറഞ്ഞ മന്ത്രി, കുട്ടികൾക്കുള്ള വാക്സിന്റെ ഒന്നാം ഡോസ് 39 ശതമാനം പേർക്ക് നൽകിയതായും അറിയിച്ചു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഒമിക്രോൺ കേസുകളിൽ 155 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായും മന്ത്രി അറിയിച്ചു.
പാർട്ടി സമ്മേളനങ്ങളിലെ കോവിഡ് പ്രോട്ടോകോളിനെ കുറിച്ചുള്ള ചോദ്യത്തിന് എവിടെ ആയാലും പ്രോട്ടോകോൾ പാലിക്കണമെന്ന മറുപടിയാണ് മന്ത്രി നൽകിയത്. പൊതുയോഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് എല്ലാത്തിനും ബാധകമാണെന്നും മന്ത്രി പറഞ്ഞു.
advertisement
ഇന്ന് 9066 പേര്‍ക്ക് രോഗബാധ
കേരളത്തില്‍ ഇന്ന് 9066 പേര്‍ക്ക് കോവിഡ്-19 (Covid 19 in kerala) സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസര്‍ഗോഡ് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച ആറായിരത്തിന് മുകളിലായിരുന്നു രോഗികൾ. തിങ്കളാഴ്ച ഇത് ആറായിരത്തിൽ താഴെയായി. ഇന്ന് രോഗബാധിതരുടെ എണ്ണം ഉയരുകയായിരുന്നു.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,790 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,24,903 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2887 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 298 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 127 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 113 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
KK Shailaja| മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
Next Article
advertisement
ട്രോൾ അല്ല! ചൊവ്വയിലെ ഗർത്തങ്ങൾക്ക് കേരളത്തിലെ സ്ഥലങ്ങളുടെ പേരുകൾ
ട്രോൾ അല്ല! ചൊവ്വയിലെ ഗർത്തങ്ങൾക്ക് കേരളത്തിലെ സ്ഥലങ്ങളുടെ പേരുകൾ
  • ചൊവ്വയിലെ ഗർത്തങ്ങൾക്ക് കേരളത്തിലെ വര്‍ക്കല, ബേക്കല്‍, തുമ്പ, വലിയമല എന്നീ പേരുകൾ നൽകി.

  • മലയാളി ഗവേഷകരായ ഡോ. രാജേഷിന്റെയും ഡോ. ആസിഫ് ഇഖ്ബാലിന്റെയും നിർദേശങ്ങൾ ഐഎയു അംഗീകരിച്ചു.

  • ചൊവ്വയിലെ 50 കിലോമീറ്റർ വലുപ്പമുള്ള ഗർത്തത്തിന് എം.എസ്. കൃഷ്ണന്റെ പേരിൽ 'കൃഷ്ണൻ' എന്ന് പേരിട്ടു.

View All
advertisement