സംസ്ഥാനത്ത് നാലുപേർക്ക് കൂടി കോവിഡ് ജെഎൻ-1 ഉപവകഭേദം സ്ഥിരീകരിച്ചു

Last Updated:

നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം ബാധിച്ചിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് ജെ എൻ 1 ഉപവകഭേദം സ്ഥിരീകരിച്ചു. നാലുപേർക്കു കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം ബാധിച്ചിരുന്നു. അതി വ്യാപന ശേഷിയുള്ള കോവിഡ് ഉപവകഭേദമാണ് ജെ എൻ 1.
തിരുവനന്തപുരം കരകുളം സ്വദേശിയായ 79കാരിയിലാണ് ജെ എൻ 1 ആദ്യം കണ്ടെത്തിയത്. ഈ മാസം ആദ്യം രോഗബാധിതയായ ഇവരുടെ സാംപിൾ ഹോൾ ജീനോമിക് പരിശോധന നടത്തിയതോടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇവർക്ക് വീട്ടിൽ തന്നെയാണ് ചികിത്സ നൽകിയത്.
ഇൻഫ്ളുവൻസയുടേതിനു സമാനമായ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ആർടിപിസിആർ. പരിശോധന പോസിറ്റീവ് ആയതോടെയാണ് വിശദപരിശോധന നടത്തിയത്. കോവിഡ് രോഗബാധയിൽ സാധാരണ കണ്ടുവരാറുള്ള ലക്ഷണങ്ങൾ പുതിയ വകഭേദത്തിലില്ല. രുചിയും മണവും നഷ്ടമാകുകയെന്ന പ്രധാന ലക്ഷണം പുതിയ കോവിഡ് ഇനത്തിൽ കാണപ്പെടുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നു.
advertisement
എന്താണ് ജെ എൻ 1? എന്തൊക്കെയാണ് ലക്ഷണങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
ഒമിക്രോൺ ജെ എൻ 1 ന് വ്യാപനശേഷി കൂടുതലാണ്. ബി എ 2.86 വക ഭേദത്തിൽ നിന്നും ഉണ്ടായ പുതിയ രൂപമാണ് ജെ എൻ 1. 2021 യു എസ് ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ വലിയതരത്തിൽ ജീവഹാനി ഉണ്ടാക്കിയ ഒമിക്രോൺ വക ഭേ​ദത്തിൽ നിന്നും ഉണ്ടായതാണ് പിറോള അഥവാ ബി എ . 2.86. ഇതിന്റെ തുടർച്ചായണ് ജെ എൻ 1. ഇതിന് ശരീര പ്രതിരോധത്തെ തുളച്ചു കയറാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.
advertisement
2023 സെപ്റ്റംബറിൽ അമേരിക്കയിലാണ് ആദ്യമായി കോവിഡിന്റെ പുതിയ വകഭേദമായ ജെ എൻ കണ്ടെത്തിയത്. തുടർന്ന് ചൈനയിലും ഇത് വ്യാപകമായി. ചൈനിയിൽ ഇപ്പോഴും ഇത് തുടരുകയാണ്. ചൈനയിൽ ഏഴ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ കൂടുതലായും റിപ്പോർട്ട് ചെയ്തിരുന്ന എക്സ് ബി വക ഭേദത്തെ അപേക്ഷിച്ച് ജെ എൻ 1 ന് വ്യാപന ശേഷി കൂടുതലാണ്.
പനി, ജലദോഷം, തൊണ്ടവേദന, തലവേദന, ചില പ്രത്യേക സാഹചര്യങ്ങൽ ചെറിയ ദഹന സംബന്ധമായി പ്രശ്നങ്ങൾ എന്നിവയാണ് രോ​ഗികളിൽ ഇതുവരെ പ്രകടമായ ലക്ഷണങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/Corona/
സംസ്ഥാനത്ത് നാലുപേർക്ക് കൂടി കോവിഡ് ജെഎൻ-1 ഉപവകഭേദം സ്ഥിരീകരിച്ചു
Next Article
advertisement
ഐന്‍സ്റ്റീന്റെ അറിയപ്പെടാതെ പോയ പ്രണയജീവിതം; നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തല്‍
ഐന്‍സ്റ്റീന്റെ അറിയപ്പെടാതെ പോയ പ്രണയജീവിതം; നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തല്‍
  • ഐൻസ്റ്റീൻ രണ്ട് തവണ വിവാഹം കഴിക്കുകയും നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയതും തെളിയുന്നു.

  • വിവാഹിതര ബന്ധങ്ങള്‍ കത്തുകളും ജീവചരിത്രങ്ങളും വെളിപ്പെടുത്തുന്നുവെന്ന് ഐന്‍സ്റ്റീന്‍ സമ്മതിച്ചു.

  • മിലേവയുമായുള്ള ആദ്യ വിവാഹം, എല്‍സയുമായുള്ള രണ്ടാം വിവാഹം, മറ്റ് ബന്ധങ്ങള്‍ എന്നിവ ചരിത്രം രേഖപ്പെടുത്തുന്നു.

View All
advertisement