"പറയാന്‍ ഉദ്ദേശിച്ചത് പുതുച്ചേരിയെന്ന്, പറഞ്ഞു വന്നപ്പോൾ ഗോവ എന്നായിപ്പോയി': BBC അഭിമുഖത്തിൽ തിരുത്തുമായി ആരോഗ്യമന്ത്രി

തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ

News18

News18

 • Share this:
  തിരുവനന്തപുരം: കോവിഡ് മരണം സംബന്ധിച്ച് ബി.ബി.സി അഭിമുഖത്തിലെ പരാമർശം തിരുത്തി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. കേരളത്തില്‍ മൂന്ന് കോവിഡ് മരണങ്ങളാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ ഗോവൻ സ്വദേശിയുടേതാണെന്നുമാണ് മന്ത്രി അഭിമുഖത്തിൽ പറഞ്ഞിരുന്നത്. എന്നാൽ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നാണ് പറയാന്‍ ഉദ്ദേശിച്ചതെന്നും പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയെന്നുമാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണെന്നും മന്ത്രി പറയുന്നു.
  You may also like:'ഷൈലജാജീ ആ പരാമർശം തെറ്റാണ്'; ആരോഗ്യമന്ത്രിയുടെ ബി.ബി.സി അഭിമുഖത്തേക്കുറിച്ച് ഗോവ മുഖ്യമന്ത്രിയുടെ തിരുത്ത് [NEWS]KSRTC നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും; തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍ [NEWS]കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ യാത്ര: പരിഷ്ക്കരിച്ച മാർഗനിർദേശങ്ങളുമായി റെയിൽവേ [NEWS]
  അതേസമയം ആരോഗ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ ഗോവൻ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് രംഗത്തെത്തിയിരുന്നു. ഗോവ കേന്ദ്ര ഭരണ പ്രദേശമല്ലെന്നും സ്വതന്ത്ര സംസ്ഥാനമാണെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.

  മാഹി സ്വദേശി മെഹ്റൂഫാണ് പരിയാരത്ത് കോവിഡ് ചികിത്സയിലിരിക്കെ  മരിച്ചത്. കേന്ദ്ര സർക്കാരിന്റെ മാർഗ നിർദ്ദേശം അനുസരച്ച് ഏത് സംസ്ഥാനത്താണോ മരിച്ചത് മരണം ആ സംസ്ഥാനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തണം. എന്നാൽ മാഹി സ്വദേശി ആയതിനാൽ ഇദ്ദേഹത്തിന്റെ പേര് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. മരണം കേരളത്തിൽ ആയതിനാൽ മെഹ്റൂഫിന്റെ പേര് പുതുച്ചേരിയുടെ പട്ടികയിലും ഉൾപ്പെട്ടിട്ടില്ല.

  ആരോഗ്യമന്ത്രിയുടെ തിരുത്ത്

  "കോവിഡ്-19 പ്രതിരോധത്തില്‍ മാതൃകയായ കേരളത്തെ പ്രതിനിധീകരിച്ച് ബി.ബി.സി. വേള്‍ഡില്‍ കഴിഞ്ഞ ദിവസം സംസാരിക്കാനുള്ള അവസരം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം കൈവരിച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു അത്. കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കുമുള്ള അഭിമാനകരമായ നിമിഷങ്ങളായിരുന്നു ആ ലൈവ് ഇന്റര്‍വ്യൂ. 216ലധികം ലോക രാഷ്ട്രങ്ങളില്‍ കോവിഡ് ബാധിച്ച ഈ സമയത്താണ് കൊച്ച് കേരളത്തെ ലോകത്തിലെ തന്നെ പ്രമുഖ മാധ്യമം ഏറ്റെടുത്തത്. കേരളത്തില്‍ 3 മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഞാന്‍ പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണ്. തുടര്‍ന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു."

  Published by:Aneesh Anirudhan
  First published:
  )}