KSRTC നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും; തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍

Last Updated:

50% നിരക്ക് വര്‍ധനകൊണ്ട് മാത്രം ബസ് ഒാടിക്കാന്‍ ആകില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍ ജില്ലകളില്‍ സര്‍വീസ് ആരംഭിക്കും. തിരക്ക് ഒഴിവാക്കാന്‍ രാവിലെയും വൈകുന്നേരവും കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. അല്ലാത്ത സമയങ്ങളില്‍ സര്‍വീസ് പകുതിയായി കുറയ്ക്കും.
എല്ലാ ജില്ലകളിലും കെ.എസ്.ആര്‍.ടി.സി സര്‍വീസിനുള്ള തയാറെടുപ്പുകള്‍ തുടങ്ങി. എല്ലാ യൂണിറ്റുകളിലും സര്‍വീസ് നടത്തേണ്ട റൂട്ടുകളും ഷെഡ്യൂളുകളും തയറാക്കികഴി‍ഞ്ഞു. പുതുക്കിയ നിരക്ക് ടിക്കറ്റ് മെഷീനില്‍ അപ് ലോഡ് ചെയ്യണം. ജീവനക്കാര്‍ക്കുള്ള മാസ്കും ബസുകളിലേക്ക് ആവശ്യമായ സാനിറ്റൈസറും എല്ലായിടത്തും എത്തിച്ചു കഴിഞ്ഞു.
You may also like:രാവിലെ 7 മുതൽ രാത്രി 7വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പാസ് വേണ്ട; അറിയിപ്പുമായി DGP [NEWS]ഖത്തറിൽനിന്ന് 183 പ്രവാസികള്‍ കൂടി കരിപ്പൂരെത്തി; സംഘത്തിൽ 61 ഗർഭിണികളും [NEWS]മലപ്പുറത്തെ റെയിൽവേ സ്റ്റേഷൻ കേന്ദ്രമന്ത്രിക്കും ഇഷ്ടമായി; 'പ്രകൃതിയുടെ സൗന്ദര്യം' എന്ന് പിയൂഷ് ഗോയൽ [NEWS]
ടിക്കറ്റ് നിരക്ക് അമ്പത് ശതമാനം വര്‍ദ്ധിപ്പിച്ചിട്ടും ഒരുദിവസം 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. പരമാവധി 27 യാത്രക്കാരെ മാത്രമേ ഒരു ബസില്‍ കയറ്റു. മാസ്കും നിര്‍ബന്ധമാണ്. അതേസമയം 50% നിരക്ക് വര്‍ധനകൊണ്ട് മാത്രം ബസ് ഒാടിക്കാന്‍ ആകില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും; തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement