കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ യാത്ര: പരിഷ്ക്കരിച്ച മാർഗനിർദേശങ്ങളുമായി റെയിൽവേ
- Published by:Anuraj GR
- news18-malayalam
Last Updated:
Railway SOP for Migrant Workers | എല്ലാ യാത്രക്കാരെയും വിശദമായ സ്ക്രീനിങ്ങിന് വിധേയരാക്കാൻ എല്ലാ സംസ്ഥാന അധികൃതരും ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരെ മാത്രമെ ട്രെയിനിൽ കയറാൻ അനുമതി നൽകാവൂ
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ മടക്കിക്കൊണ്ടുവരാനുള്ള മാർഗനിർദേശം പരിഷ്ക്കരിച്ച് ഇന്ത്യൻ റെയിൽവേ. ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയത്തിന്‍റെ അനുമതിയോടെയാകും ശ്രാമിക് ട്രെയിനുകൾ ഓടിക്കുക. കുടിയേറ്റ തൊഴിലാളികളെ മടക്കിയയ്ക്കാനും സ്വീകരിക്കാനും വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഒരു നോഡൽ അതോറിറ്റി രൂപികരിക്കണമെന്നും റെയിൽവേ നിർദേശിക്കുന്നു.
ട്രെയിനുകളുടെ സമയക്രമം, സ്റ്റോപ്പുകൾ എന്നിവ നിശ്ചയിക്കുന്നത് റെയിൽവേ മന്ത്രാലയം ആയിരിക്കും. ബന്ധപ്പെട്ട സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി ആശയവിനിമയം നടത്തിയശേഷമായിരിക്കും ഇത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്നതിനും ടിക്കറ്റുകൾ ബുക്കു ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പൂർത്തിയാക്കണമെന്നും റെയിൽവേ അറിയിക്കുന്നു.
TRENDING:കോവിഡ് പ്രതിരോധത്തിൽ കരുത്തായത് നായനാരുടെ കാലത്തെ അധികാരവികേന്ദ്രീകരണം: മുഖ്യമന്ത്രി പിണറായി വിജയൻ [NEWS]കോളജിലെ തറ തുടച്ച് ആറുവയസുകാരി; കാഴ്ചക്കാരനായി പൊലീസ്: വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവ് [NEWS]ജോലിക്കിടയിലെ വാട്‌സാപ്പ് സന്ദേശം ബുദ്ധിമുട്ടാകുന്നോ? വാട്‌സാപ്പ് ഓഫ് ചെയ്ത് നെറ്റ് ഉപയോഗിക്കാം ഇങ്ങനെ [NEWS]
എല്ലാ യാത്രക്കാരെയും വിശദമായ സ്ക്രീനിങ്ങിന് വിധേയരാക്കാൻ എല്ലാ സംസ്ഥാന അധികൃതരും ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരെ മാത്രമെ ട്രെയിനിൽ കയറാൻ അനുമതി നൽകാവൂ. ട്രെയിനുള്ളിൽ യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും സർക്കുലറിൽ പറയുന്നു.
advertisement
രാജ്യത്ത് ഇതിനോടകം വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നിരവധി ട്രെയിനുകൾ ഇത്തരത്തിൽ സർവീസ് നടത്തിക്കഴിഞ്ഞു. ഇതുവരെ 700ൽ ഏറെ ട്രെയിനുകൾ ഓടിച്ചതായി റെയിൽവേ വ്യക്തമാക്കിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 19, 2020 12:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ യാത്ര: പരിഷ്ക്കരിച്ച മാർഗനിർദേശങ്ങളുമായി റെയിൽവേ