Omicron Symptoms | ഒമിക്രോണിന്റെ ലക്ഷണങ്ങൾ അറിയാം; വ്യാപനം ചെറുക്കാൻ മുൻകരുതലുകളിൽ വിട്ടുവീഴ്ച പാടില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ

Last Updated:

ശരീരത്തിൽ തൊലിപ്പുറത്ത് ഉണ്ടാകുന്ന ചില മാറ്റങ്ങളും ഒമിക്രോണിന്റെ ലക്ഷണങ്ങളാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ലോകമെമ്പാടും കോവിഡിന്‍റെ (Covid) പുതിയ വകഭേദമായ ഒമിക്രോണിന്റെ (Omicron) വ്യാപനം ആശങ്ക സൃഷ്ടിക്കുകയാണ്. നൂറിലധികം രാജ്യങ്ങളിലേക്ക് ഒമിക്രോണ്‍ വളരെ വേഗം പടരുകയും യുകെ (UK), യുഎസ് (US) പോലുള്ള ചില രാജ്യങ്ങളിൽ അത് പ്രബല വകഭേദമായി മാറുകയും ചെയ്തതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ രാജ്യങ്ങൾ നിർബന്ധിതരാവുകയാണ്. ആഗോള തലത്തിലെ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞയാഴ്ച 11 ശതമാനമാണ് വര്‍ധിച്ചത്. ഇതോടെയാണ് പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കാൻ ആരംഭിച്ചത്.
കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ആദ്യ കേസ് ദക്ഷിണാഫ്രിക്കയിലാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും ഒമിക്രോൺ അതിവേഗം വ്യാപിക്കുകയായിരുന്നു. ഒമിക്രോൺ കേസുകളുടെ എണ്ണം ഇന്ത്യയിൽ 1,270 ആയി ഉയർന്നു. പുതിയ വകഭേദം മൂലമുള്ള അണുബാധയ്ക്ക് തീവ്രത കുറവാണ് എന്നത് അല്‍പം ആശ്വാസം പകരുന്നുണ്ട്.
രോഗലക്ഷണങ്ങൾ നേരിയതാണെങ്കിലും മുൻകരുതലുകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് വിദഗ്ധരും ആരോഗ്യ ഏജൻസികളും അഭിപ്രായപ്പെടുന്നു. ഒമിക്രോൺ ബാധിച്ച് മരണം സംഭവിച്ച കേസുകള്‍ ചുരുക്കമാണ്. എന്നിരുന്നാലും ഒമിക്രോൺ രോഗലക്ഷണങ്ങളെ ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികള്‍ പറയുന്നു.
advertisement
ഒമിക്രോൺ വകഭേദം പടർന്നു പിടിക്കുന്നതിന്റെ വേഗത ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കോവിഡ് 19 വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച വകഭേദമായ ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. അതിനാൽ മുൻകരുതലുകളെടുക്കേണ്ടത് വളരെ പ്രധാനമാണ്. സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും പ്രയോജനം ചെയ്യും. കോവിഡ് 19 പകർച്ച തടയാൻ സ്വീകരിച്ച മാർഗങ്ങളെല്ലാം പിന്തുടരുന്നത് ഒമിക്രോണിനെയും പടിക്കു പുറത്തു നിർത്താൻ നിങ്ങളെ സഹായിക്കും.
advertisement
കോവിഡ് ലക്ഷണങ്ങള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാനുള്ള യുകെയുടെ ZOE COVID സ്റ്റഡി ആപ്പില്‍ ഒമിക്രോണിന്‍റെ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് പറയുന്നുണ്ട്. കോവിഡ് ലക്ഷണങ്ങള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാനുള്ള അപ്ലിക്കേഷൻ ആണ് ZOE. ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങൾ ഇനി പറയുന്നവയാണ്,
*നേരിയ പനി
*തൊണ്ടവേദന
*മൂക്കൊലിപ്പ്
*തുമ്മൽ
*കഠിനമായ ശരീര വേദന
*ക്ഷീണം
*രാത്രിയിൽ അമിതമായി വിയർക്കൽ
*ഛർദ്ദിൽ
*വിശപ്പില്ലായ്മ
advertisement
ശരീരത്തിൽ തൊലിപ്പുറത്ത് ഉണ്ടാകുന്ന ചില മാറ്റങ്ങളും ഒമിക്രോണിന്റെ ലക്ഷണങ്ങളാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചർമത്തിൽ ചൊറിച്ചിലും തിണർപ്പും ഒമിക്രോണിന്റെ ലക്ഷണങ്ങളായി കണക്കാക്കാം. എന്നിരുന്നാലും ചർമ്മത്തിലെ എല്ലാ തിണർപ്പുകളും COVID-19 ലക്ഷണമായി കണക്കാക്കേണ്ടതില്ല. ലക്ഷണങ്ങൾ കാണുന്നവർ കോവിഡ്-19 പരിശോധന നടത്തണമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron Symptoms | ഒമിക്രോണിന്റെ ലക്ഷണങ്ങൾ അറിയാം; വ്യാപനം ചെറുക്കാൻ മുൻകരുതലുകളിൽ വിട്ടുവീഴ്ച പാടില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ
Next Article
advertisement
ആദ്യ ഭാര്യയെ കേൾക്കാതെ മുസ്ലിം പുരുഷന്റെ രണ്ടാംവിവാഹം രജിസ്റ്റർ ചെയ്യാനാവില്ല: ഹൈക്കോടതി
ആദ്യ ഭാര്യയെ കേൾക്കാതെ മുസ്ലിം പുരുഷന്റെ രണ്ടാംവിവാഹം രജിസ്റ്റർ ചെയ്യാനാവില്ല: ഹൈക്കോടതി
  • മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ വിവാഹം അനുവദിച്ചാലും ആദ്യഭാര്യയുടെ അഭിപ്രായം തേടണം: ഹൈക്കോടതി

  • 2008ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം ആദ്യഭാര്യ എതിര്‍പ്പ് ഉന്നയിച്ചാല്‍ വിവാഹം രജിസ്റ്റർ ചെയ്യരുത്

  • വിവാഹ രജിസ്‌ട്രേഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി

View All
advertisement