Covid-19 Mutation | കോവിഡ് 19 വൈറസിന് മനുഷ്യ ശരീരത്തിനുള്ളിൽ മ്യൂട്ടേഷൻ സംഭവിക്കുന്നത് എങ്ങനെ?
- Published by:Sarath Mohanan
 - news18-malayalam
 
Last Updated:
കോവിഡുമായി ബന്ധപ്പെട്ട പുതിയ പഠനത്തിൽ, രോഗാവസ്ഥയിൽ രോഗിയുടെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് വൈറസിന്റെ (Covid Virus) അതിവേഗ വ്യാപനവും വിവിധ വകഭേദങ്ങളും (Varient) നാം കണ്ടു കൊണ്ടിരിക്കുന്നതാണ്. കോവിഡുമായി ബന്ധപ്പെട്ട പുതിയ ഒരു പഠനത്തിൽ, രോഗാവസ്ഥയിൽ രോഗിയുടെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ടെക്‌നിയൻ - ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഈ പഠനം (Study) നടത്തിയത്. നിലവിലുള്ള ഡാറ്റാബേസുകളിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത വിവിധ മ്യൂട്ടേഷനുകളും (Mutation) മുമ്പ് അറിയപ്പെടാതെ പോയ ഒരു വേരിയന്റും പഠനത്തിൽ കണ്ടെത്തി. ഈ വകഭേദങ്ങൾക്കെതിരെ നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയും ഗവേഷകർ പരിശോധിച്ചു. സ്പൈക്ക് പ്രോട്ടീനിലെ വ്യത്യസ്ത തരം മ്യൂട്ടേഷനുകളെ ആശ്രയിച്ച് വാക്സിൻ ഫലപ്രാപ്തി വ്യത്യാസപ്പെടുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തി.
സ്പൈക്ക് പ്രോട്ടീനുകളിലൊന്നായ s2Aയിൽ ഒരു പ്രത്യേക മ്യൂട്ടേഷൻ ഗവേഷകർ കണ്ടെത്തി. ഇത് വൈറസിനെതിരെ പോരാടുന്ന ആന്റിബോഡികളുടെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തുന്നുണ്ട്.
"ഞങ്ങളുടെ കണ്ടെത്തലുകൾ വൈറസിന്റെ ബലഹീനതകൾ കണ്ടെത്തുന്നതിലേക്ക് നയിച്ചേക്കാം. രോഗം ബാധിക്കാനുള്ള കഴിവിനെ ദുർബലപ്പെടുത്തുന്ന സംവിധാനങ്ങൾ, അണുബാധ തടയുന്നതിനുള്ള പുതിയ നടപടികൾ വികസിപ്പിക്കുക എന്നിവയൊക്കെ ഇതുവഴി സാധിച്ചേക്കാം" റാപ്പപോർട്ട് ഫാക്കൽറ്റി ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസർ യോതം ബാർ-ഓൺ പറഞ്ഞു.
പിഎൽഒഎസ് പാത്തോജൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഗവേഷകർ വ്യക്തിഗത തലത്തിൽ നടത്തിയ സീക്വിൻസിങിനെക്കുറിച്ചും വൈറസിന്റെ ജീനോം മാപ്പിങിനെക്കുറിച്ചും രോഗിയുടെ ശ്വസനവ്യവസ്ഥയിൽ വികസിച്ച വ്യത്യസ്ത വകഭേദങ്ങൾ തമ്മിലുള്ള താരതമ്യത്തെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.
advertisement
കൂടാതെ, ടിഷ്യു കോശങ്ങളിൽ കാണപ്പെടുന്ന വളരെ കുറഞ്ഞ അളവിലുള്ള വൈറസുകളെയും ഗവേഷകർ കണ്ടെത്തി, അവ ലളിതമായ രീതികളിലൂടെ കണ്ടെത്താൻ കഴിയില്ല.
രോഗിയുടെ ശരീരത്തിൽ വികസിക്കുന്ന മ്യൂട്ടേഷനുകൾ, താരതമ്യേന കുറഞ്ഞ വ്യാപന ശേഷിയുള്ള വകഭേദങ്ങളാണ് ഉണ്ടാക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ വകഭേദങ്ങൾക്ക് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ കഴിഞ്ഞേക്കില്ല.
ഈ കണ്ടെത്തലിന് കൂടുതൽ ഗവേഷണം ആവശ്യമാണെങ്കിലും, പഠനത്തിൽ ഇന്നുവരെ പരിശോധിച്ച 10 വേരിയന്റുകളിലും ഇതേ കണ്ടെത്തലുകൾ തന്നെയാണ് നടത്തിയിരിക്കുന്നത്.
advertisement
വ്യക്തിഗത തലത്തിൽ വൈറസിന്റെ പരിണാമത്തെക്കുറിച്ചുള്ള വിശകലനം നടത്തുന്നത് വൈറസിന്റെ വികസനത്തെക്കുറിച്ചും വാക്സിനുകളും മരുന്നുകളും ഉപയോഗിച്ച് വൈറസിനെ പ്രതിരോധിക്കാനുള്ള സാധ്യമായ വഴികളെക്കുറിച്ചും നന്നായി മനസ്സിലാക്കാൻ സഹായിക്കുമെന്ന് കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം (Covid 19 Third wave) അവസാനത്തിലേക്കെന്ന് സൂചനകൾ. പ്രതിദിന കേസുകൾ 80,000ത്തിലേക്ക് താഴ്ന്നു. ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 83,876 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത്. 895 മരണങ്ങളും ഈ സമയത്തിനുള്ളിൽ രേഖപ്പെടുത്തി. 96.19 ശതമാനമാണ് റിക്കവറി റേറ്റ്. 34 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയത്.
Location :
First Published :
February 09, 2022 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid-19 Mutation | കോവിഡ് 19 വൈറസിന് മനുഷ്യ ശരീരത്തിനുള്ളിൽ മ്യൂട്ടേഷൻ സംഭവിക്കുന്നത് എങ്ങനെ?


